ആശുപത്രി സുരക്ഷ കൂടുതൽ ശക്തമാക്കുന്നു : കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ പരിശോധന

കോട്ടയം: ഡോക്ടർ വന്ദനയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ പരിശോധന ശക്തമാക്കി പോലീസ്. ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പോലീസ് പരിശോധന നടത്തി.

Advertisements

കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷിന്റെ നേതൃത്വത്തിലാണ് ജില്ലാ ജനറൽ ആശുപത്രിയിൽ സുരക്ഷാ പരിശോധന നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ അടക്കം സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ പ്രവർത്തനങ്ങൾ ഡിവൈഎസ്പി നിരീക്ഷിച്ചു. ഏതൊക്കെ വാർഡുകളിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും സുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഇദ്ദേഹം പരിശോധന നടത്തി.

ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളും ഇവിടെ നൽകേണ്ട സുരക്ഷ നടപടികളും ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിന്ദു കുമാരിയുമായി ഡിവൈഎസ്പി ചർച്ച ചെയ്തു.

ഡോക്ടർ വന്ദനയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ എല്ലാ വിഭാഗം സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഈ ക്യാമറകളുടെ പ്രവർത്തനവും ഡിവൈഎസ്പി നിരീക്ഷിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.