കുഞ്ഞാടേ ആന്റോ ഇനി നീ ഈ വഴി വരരുത് ! കാഞ്ഞിരപ്പള്ളി രൂപതയുടെ നിർദേശം തള്ളി , ഉപസമിതിയെയും മറികടന്നു; കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റിനെ നിയമിച്ചതിൽ കടുത്ത എതിർപ്പുമായി സഭയും കോൺഗ്രസ് പ്രവർത്തകരും : പാർട്ടിയെയും സഭയെയും വ്യക്തി താല്പര്യത്തിന് മറികടന്ന ചെയ്ത ആന്റോ ആൻറണിക്കെതിരെ പ്രതിഷേധം ശക്തം

കോട്ടയം : കാഞ്ഞിരപ്പള്ളി രൂപതയും കോൺഗ്രസ് ഉപസമിതിയും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏകകണ്ഠമായി നിർദ്ദേശിച്ച വ്യക്തിയെ വെട്ടി , സ്വന്തക്കാരനെ തിരുകിക്കയറ്റിയ ആന്റോ ആന്റണിയ്ക്കെതിരെ കോൺഗ്രസിലും സഭയിലും പടയൊരുക്കം. ബ്ളോക്ക് പ്രസിഡന്റിനെ മാറ്റാൻ ആന്റോ നടത്തിയ നീക്കത്തിൽ കടുത്ത എതിർപ്പാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി രൂപത സ്വീകരിച്ചിരിക്കുന്നത്. സഭയുടെ പിൻതുണ തേടി തിരഞെടുപ്പ് കാലത്ത് എത്തുന്ന കുഞ്ഞാടിന് നേരെ കടുത്ത നിലപാട് ഉണ്ടാകും എന്ന് കൂടി സഭ വ്യക്തമാക്കുന്നു.

Advertisements

കഴിഞ്ഞദിവസമാണ് കെപിസിസി ബ്ലോക്ക് പ്രസിഡണ്ട് മാരുടെ പട്ടിക പുറത്ത് വിട്ടത്. ഈ പട്ടിക പുറത്ത് വന്നപ്പോൾ ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് കൂടിയായ പി ജിരാജിനെയാണ് കാഞ്ഞിരപ്പളളി ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റായി നിശ്ചയിച്ചത്. എന്നാൽ , സഭയ്ക്ക് താല്പര്യം മുൻ പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റും , യൂത്ത് കോൺഗ്രസ് നേതാവുമായിരുന്ന ജിജി അഞ്ചാനി പ്രസിഡന്റാകുന്നതിനോടായിരുന്നു. കെ.സി ജോസഫും , ജോസഫ് വാഴയ്ക്കനും അടങ്ങുന്ന കോൺഗ്രസ് ഉപസമിതിയും ജിജിയുടെ പേര് തന്നെയാണ് നിർദേശിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഞ്ഞിരപ്പള്ളി ബ്ളോക്കിൽ പ്രവർത്തകരുടെ പിൻതുണയും ജിജി അഞ്ചാനിയ്ക്കായിരുന്നു. എന്നാൽ , അവസാന നിമിഷം ജിജി അഞ്ചാനിയുടെ പേര് അട്ടിമറിക്കാൻ ആന്റോ ആന്റണി നടത്തിയ ഇടപെടലുകളാണ് സഭയെ ചൊടിപ്പിച്ചത്. വർഷങ്ങളായി സജീവ കോൺഗ്രസ് പ്രവർത്തകരായ പലരും ഇതിനോടകം തന്നെ ആന്റോ ആൻറണിയുടെ നിലപാടിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ വളർച്ചയ്ക്ക് ഉപകാരപ്പെടുന്ന തരത്തിൽ ബ്ലോക്ക് പ്രസിഡണ്ടുമാരെ നിയമിക്കണമെന്ന് പ്രവർത്തകരുടെ വികാരം നിലനിൽക്കെയാണ് ഇത്തരത്തിൽ തന്റെ വ്യക്തി താൽപര്യത്തിന്റെ പുറത്ത് ആന്റോ നിയമനം നടത്തിയത് എന്നാണ് ആരോപണം.

ആന്റണിക്കെതിരെ നേരത്തെ തന്നെ കാഞ്ഞിരപ്പള്ളി രൂപതക്കുള്ളിൽ പ്രതിഷേധം ശക്തമായിരുന്നു. സഭയുടെ വോട്ടു വാങ്ങി വിജയിച്ചശേഷം സഭാവിരുദ്ധ പ്രവർത്തനങ്ങളിൽ ആന്റോ ആൻറണി സജീവമായി ഇടപെടുന്നു എന്നതായിരുന്നു വിമർശനത്തിന്റെ കാരണം. ഈ വിമർശനങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഇപ്പോൾ ആന്റോ ആൻറണി സ്വീകരിച്ച നിലപാടുകൾ എന്നാണ് ആരോപണം. നിലവിലെ സാഹചര്യത്തിൽ സഭയ്ക്കും കോൺഗ്രസ് പ്രവർത്തകർക്കും കടുത്ത എതിർപ്പാണ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. ഇത് വരുംദിവസങ്ങളിൽ കാഞ്ഞിരപ്പള്ളിയിലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിക്ക് ഇടയാക്കും എന്നാണ് സൂചന.

Hot Topics

Related Articles