കോട്ടയം: തുടർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാരിനെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മുൻ പ്രസിഡൻ്റായിരുന്ന കെ.എൻ.രാജപ്പൻ നായർ ,ജില്ലാ സെക്രട്ടറി യായിരുന്ന എ.കെ. ലത്തീഫ് എന്നിവരുടെ അനുസ്മരണ സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയേറെ തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന മറ്റൊരു സർക്കാരും സമീപകാലത്ത് കേരളം ഭരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺമാത്യൂസ് , ടോമി കല്ലാനി , ജി.ഗോപകുമാർ ,അസോസിയേഷൻ മുൻ സംസ്ഥാന ഭാരവാഹികളായ കെ.ജെ. ജോർജ് , ഇ എൻ ഹർഷകുമാർ , ബി.മോഹനചന്ദ്രൻ , കെ.വി.. ഏബ്രഹാം , വി.ഐ. അബ്ദുൾ കരിം , സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു കെ. മാത്യു , വി.പി.ബോബിൻ , ജില്ലാ സെക്രട്ടറി സോജോ തോമസ് ,പി.കെ.മണിലാൽ ,ജയശങ്കർ പ്രസാദ് , സാബു ജോസഫ് , അഷ്റഫ് പറപ്പള്ളി , സഞ്ജയ് എസ്. നായർ എന്നിവർ പ്രസംഗിച്ചു.