തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജനറൽ ട്രാൻസ്ഫർ നടപ്പടികൾ അടിയന്തിരമായി പുനപരിശോധിക്കണം: അന്യായമായ സസ്പെൻഷനുകൾ പിൻവലിക്കണം: എൻ.ജി.ഒ അസോസിയേഷൻ 

കോട്ടയം: തദ്ദേശ പൊതു സർവീസിൽ ഇപ്പോൾ ആരംഭിക്കുന്ന ജനറൽ ട്രാൻസ്ഫർ ഇതേപടി നടപ്പിലായാൽ ഒരു വകുപ്പിൽ നിന്നും മറ്റു വകുപ്പുകളിലേക്ക് ട്രാൻസ്ഫർ ലഭിക്കുന്ന ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നു എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു. 5 വകുപ്പുകളുടെ ഏകീകരണം നടത്തിയപ്പോൾ ഹെഡ് ഓഫ് അക്കൗണ്ടുകളുടെ ഏകീകരണം പൂർത്തിയാക്കാതെ ജനറൽ ട്രാൻസ്ഫർ നടപടികൾ നടത്തുന്നത് ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കും. 

Advertisements

ആയതിനാൽ അക്കൗണ്ട് ഏകീകരണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ വർഷത്തെ ജനറൽ ട്രാൻസ്ഫർ അതാത് വകുപ്പുകളിൽ തന്നെ നടത്തണമെന്നും  അന്യായമായ സസ്പെൻഷൻ നടപടികൾ പിൻവലിക്കണമെന്നും കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി  ആവശ്യപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തദ്ദേശ സ്വയം ഭരണ ജോയിന്റ് ഡയറക്ടർ ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധ യോഗം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.പി ബോബിൻ ഉദ്ഘാടനം ചെയ്ത.  ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്  അധ്യാക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം റോജൻ മാത്യു, ജില്ലാ ട്രഷറർ സൻജയ് എസ് നായർ, പ്രശാന്ത് സി , സി.എൻ ചന്ദ്രബാബു, പ്രദിഷ്കുമാർ കെ.സി, മനോജ് കുമാർ പി ബി, ജയകുമാർ കെ.എസ് , സനീഷ്  എസ്,   രാജേഷ്  വി. ജി,  അരവിന്ദാക്ഷൻ കെ, ബിന്ദു എസ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles