തിരുവാർപ്പ് ഇല്ലിക്കൽ കവലയിലെ കടയിൽ നിന്നും 190 കിലോ പഴകിയ മീൻ പിടികൂടിയ സംഭവം; ഇല്ലിക്കൽക്കവലയിലെ മീൻകട അടച്ചു പൂട്ടി തിരുവാർപ്പ് പഞ്ചായത്ത്; നടപടി ഫിഷറീസ് വകുപ്പിന്റെ പരിശോധനയ്ക്കു പിന്നാലെ

കോട്ടയം: തിരുവാർപ്പ് ഇല്ലിക്കൽക്കവലയിൽ 190 കിലോ പഴകിയ മീൻപിടികൂടിയ കട അടച്ചു പൂട്ടി തിരുവാർപ്പ് പഞ്ചായത്ത്. കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇല്ലിക്കൽക്കവലയിലെ മീൻകടയിൽ നിന്നും പഴകിയ മീൻ കണ്ടെത്തിയത്. തുടർന്നാണ് പഞ്ചായത്ത് തുടർനടപടികൾ സ്വീകരിച്ചത്. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ മീൻകടയിൽ നിന്നും പഴകിയ മീൻ പിടിച്ചെടുത്തിട്ടും വെള്ളിയാഴ്ച രാവിലെയും കട തുറന്ന് പ്രവർത്തിച്ചത് പരാതിയ്ക്കിടയാക്കിയിരുന്നു. ഇതിനിടെ മീൻകടയ്ക്ക് തിരുവാർപ്പ് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി നോട്ടീസ് നൽകുകയായിരുന്നു. തുടർന്നാണ്, പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കൂടിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ആർ അജയ് വിഷയത്തിൽ ഇടപെട്ടതും കട അടച്ചു പൂട്ടാൻ നിർണ്ണായകമായ ഇടപെടൽ നടത്തിയതും. സംഭവത്തിൽ പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Advertisements

Hot Topics

Related Articles