ഹോട്ടലിന് ലഭിക്കാൻ വ്യാജ രേഖ ചമച്ച കൗൺസിലർ ഷീനാ ബിനുവിനെ മഹിളാ കോൺഗ്രസിന്റെ തലപ്പത്തെത്തിക്കാൻ നീക്കം; തട്ടിപ്പുകാരിയ്ക്കു പൊന്നാടയിട്ടാദരിക്കാൻ നീക്കവുമായി കോൺഗ്രസ് പാർട്ടി; എതിർപ്പുമായി പാർട്ടിയിലെ ഒരു വിഭാഗം

കോട്ടയം: വിധവയായ വീട്ടമ്മയെ കബളിപ്പിച്ച് ഹോട്ടലിന് സ്ഥലം സ്വന്തമാക്കുകയും, ഇവിടെ വൈദ്യുതി ലഭിക്കാൻ വ്യാജ രേഖ ചമയ്ക്കുകയും ചെയ്ത കേസിൽ കുടുങ്ങിയ കോട്ടയം നഗരസഭ 31 ആം വാർഡ് കൗൺസിലർ ഷീനാ ബിനുവിനെ മഹിളാ കോൺഗ്രസ് ഭാരവാഹിയാക്കാൻ നീക്കം. തട്ടിപ്പുകാരിയെ പൊന്നാടയിട്ട് ആദരിക്കാനാണ് കോൺഗ്രസിന്റെ നീക്കം നടക്കുന്നത്. മഹിളാ കോൺഗ്രസ് കോട്ടയം മണ്ഡലം ഭാരവാഹിയാക്കാനാണ് ഒരു വിഭാഗം രഹസ്യ ശ്രമം തുടങ്ങിയിരിക്കുന്നത്. കോട്ടയം മൂലവട്ടത്ത് നഗരസഭ സ്ഥലം കയ്യേറി വർക്ക്‌ഷോപ്പ് നിർമ്മിച്ച വിവാദത്തിലും, വിധവയായ വീട്ടമ്മയെ കബളിപ്പിച്ച് ഹോട്ടലിന് സ്ഥലം സ്വന്തമാക്കിയ വിവാദത്തിലും കുടുങ്ങിയ ഷീനാ ബിനുവിനെതിരെ നടപടിയെടുക്കാതെയാണ് സ്ഥാനം നൽകാൻ കോൺഗ്രസ് പാർട്ടി ഒരുങ്ങുന്നത്. ഗുരുതരമായ ക്രമക്കേട് നടത്തിയ ഷീനാ ബിനുവിനെ സംരക്ഷിക്കാനുള്ള നീക്കത്തിന് എതിരെ മഹിളാ കോൺഗ്രസിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

Advertisements

കോട്ടയം മൂലവട്ടം – നാട്ടകം ഗസ്റ്റ് ഹൗസ് റോഡിലാണ് പരമ്പരാഗത കോൺഗ്രസ് പ്രവർത്തകരായ കുടുംബത്തിന്റെ സ്ഥലം കുടുംബശ്രീ ഹോട്ടൽ നടത്താനെന്ന പേരിൽ ഷീനാ ബിനുവും സംഘവും ചേർന്ന് തട്ടിയെടുത്തത്. ഹോട്ടൽ ഒഴിയണമെന്നാവശ്യപ്പെട്ട് ഇവർ പരാതി നൽകിയതോടെ ഷീനയും സംഘവും കോടതിയിൽ പോകുകയും ഇവരെ കേസിൽ കുടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇവർ നടത്തിയ അന്വേഷണത്തിൽ ഷീന നടത്തിയ ഗുരുതരമായ ക്രമക്കേടും പുറത്തു വന്നു. ഇവരുടെ വ്യാജ കുടുംബശ്രീ ഹോട്ടലിലേയ്ക്കു വൈദ്യുതി കണക്ഷൻ നേടുന്നതിനായി വിധവയായ വീട്ടമ്മയുടെ ഒപ്പ് ഷീന വ്യാജമായി ഇട്ടിരുന്നതായുളള വിവരാവകാശ രേഖ പുറത്ത് വന്നതാണ് ഷീനയെ വീണ്ടും വിവാദത്തിലാക്കിയത്. ഇതു സംബന്ധിച്ചു ചിങ്ങവനം പൊലീസ് ഉടൻ കേസെടുത്തേയ്ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു മുൻപ് കോട്ടയം മൂലവട്ടം തൃക്കയിൽ ക്ഷേത്രം റോഡിൽ നഗരസഭ സ്ഥലം കയ്യേറി പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പിനെ സംരക്ഷണമേകാൻ മുന്നിൽ നിന്നതും ഇതേ കൗൺസിലറായിരുന്നു. ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ച ജാഗ്രതാ ന്യൂസ് ലൈവിനെതിരെ ഷീനാ ബിനു ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, വാർത്തയിൽ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം വാസ്തവമാണ് എന്നു തിരിച്ചറിഞ്ഞ പൊലീസ് നടപടികളൊന്നും സ്വീകരിച്ചില്ല. ഇതിനിടെയാണ് ഇപ്പോൾ ഷീനാ ബിനുവിന് എതിരെ ഗുരുതരമായ ക്രമക്കേട് ഉയർത്തി പരമ്പരാഗത കോൺഗ്രസ് കുടുംബം രംഗത്ത് എത്തിയത്. ഈ വിവാദങ്ങളെല്ലാം നിലനിൽക്കുമ്പോൾ തന്നെ ഷീനയെ മഹിളാ കോൺഗ്രസ് ഭാരവാഹിയാക്കാൻ നടത്തുന്ന നീക്കത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ കടുത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

Hot Topics

Related Articles