കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസിനു മുന്നിൽ തൊഴിലാളികൾ കെട്ടിയ കൊടി അഴിച്ചു മാറ്റിയ ബസ് ഉടമയ്ക്ക് മർദ്ദനം. സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ നേതാവാണ് ബസ് ഉടമ രാജ്മോഹനെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നു. പോലീസിനെ മുമ്പിൽ വച്ചായിരുന്നു മർദ്ദനം.
മർദ്ദനമേറ്റ രാജ് മോഹൻ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സിഐടിയുവിന്റെ കൊടിതോരണണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു വിൻ്റെ വിശദീകരണം. ബസ് സർവീസിന് തടസമില്ലെന്ന് സിഐടിയു പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബസ് സർവീസ് പുനരാരംഭിക്കാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ കൊടികൾ അഴിച്ചുമാറ്റത്തിലും രാജ്മോഹൻ പ്രതിഷേധം ഉയർത്തിയിരുന്നു.
പോലീസ് സംരക്ഷണവും ഇവിടെ ഏർപ്പെടുത്തിയിരുന്നു.
ഇന്നലെ ഹൈക്കോടതി വിധിയെ തുടർന്നു ബസ് സർവീസിനായി രാവിലെ എത്തിയ രണ്ടു തൊഴിലാളികളെ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. ഇതോടെ ഇന്നലെ സമരം അവസാനിപ്പിച്ച വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹൻ ഇന്നു വീണ്ടും സമരം പുനരാരംഭിച്ചു. ബസ് സർവീസ് നടത്തുന്നതിനു പൊലീസ് സംരക്ഷണം അനുവദിക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ സർവീസിന് എത്തിയ ജീവനക്കാരെയാണ് സിപിഎം നേതാക്കൾ തടഞ്ഞതെന്നാണ് ഉണ്ണി പറയുന്നത്. ഇതേ തുടർന്ന് കോട്ടും സൂട്ടുമിട്ട് ലോട്ടറി വിൽപ്പന നടത്തുന്ന സമരം പുനരാരംഭിക്കുമെന്നു രാജ്‌മോഹൻ പറഞ്ഞു.
ഇതിനിടെ കൂലിയ ചൊല്ലിയുള്ള തർക്കത്തിൽ കൊടികുത്തിയ ബസ്സിന് പോലീസ് സംരക്ഷണത്തോടെ സർവ്വീസ് നടത്താൻ അവസരം ഒരുക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. അതേസമയം സി.ഐ.ടി.യു ബസ്സിന് മുന്നിൽ പന്തൽ കെട്ടി സമരം ശക്തമാക്കി. ശനിയാഴ്ച രാവിലെ തിരുവാർപ്പ് കൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാണിക്ക സമർപ്പിച്ച് 6.40 ന് ബസ് ഓടിച്ച് തുടങ്ങുമെന്ന് ഉടമ രാജ്മോഹൻ കൈമൾ പ്രഖ്യാപിച്ചിരുന്നു. ഇതിനായി രാവിലെ രണ്ട് തൊഴിലാളികൾ എത്തിയപ്പോഴാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ ബസ് തടഞ്ഞ് പ്രതിഷേധം ഉയർത്തിയതെന്നാണ് ആരോപണം. പ്രമുഖ അഭിഭാഷകൻ കാർജെറ്റ് കൊടുവത്ത് ഹൈക്കോടതിയിൽ ഹാജരായി . കൊടി കുത്ത് സമരത്തിൽ പ്രതിക്ഷേധിച്ച് ബസ്സ് ഉടമ ബസ്സിനു മുൻപിൽ ലോട്ടറി വിൽപ്പന നടത്തിയ സ്ഥലത്താണ് സി.ഐ.ടി.യു സമര പന്തൽ കെട്ടിയിരിക്കുന്നത്, വെള്ളിയാഴ്ച രാവിലെ സി.ഐ.ടി. യു പ്രവർത്തകർ സമര പന്തൽ കെട്ടി കഞ്ഞി വെച്ച് രാപ്പകൽ സമരം ആരംഭിച്ചത്.