കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസിനു മുന്നിൽ തൊഴിലാളികൾ കെട്ടിയ കൊടി അഴിച്ചു മാറ്റിയ ബസ് ഉടമയെ വർദ്ധിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. ബസ്സുടമാ രാജമോഹനെ മർദ്ദിച്ച സിഐടിയു നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സമരം ആരംഭിച്ചത്. ബിജെപി നേതൃത്വത്തിൽ കുമരകം പോലീസ് സ്റ്റേഷനു മുന്നിൽ ഉപരോധവും ആരംഭിച്ചു.
സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ നേതാവാണ് ബസ് ഉടമ രാജ്മോഹനെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നു. പോലീസിനെ മുമ്പിൽ വച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ പ്രതിയായ സിഐടിയു നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ രാജ്മോഹനൊപ്പം കുമരകം പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മർദ്ദനമേറ്റ രാജ് മോഹൻ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സിഐടിയുവിന്റെ കൊടിതോരണണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു വിൻ്റെ വിശദീകരണം. ബസ് സർവീസിന് തടസമില്ലെന്ന് സിഐടിയു പറയുന്നു.