കോട്ടയം നാഗമ്പടത്ത് പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ചു; അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക്; അപകടത്തിൽ ആർക്കും പരിക്കില്ല

കോട്ടയം: നാഗമ്പടത്ത് പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് അപകടം. നാഗമ്പടം കുര്യൻ ഉതുപ്പ് റോഡിനു സമീപത്തായിരുന്നു അപകടം. നാഗമ്പടം നെഹ്‌റു സ്റ്റേഡിയം ഭാഗത്തു നിന്നും എത്തിയ പിക്കപ്പ് വാൻ ബസ് സ്റ്റാൻഡ് ഭാഗത്തു നിന്നും എത്തിയ ബസുമായി ഇടിക്കുകയായിരുന്നു. സിഗ്നൽ തെറ്റിച്ച് കുര്യൻ ഉതുപ്പ് റോഡിലേയ്ക്ക് എതിർവശത്തു കൂടി കടക്കുകയായിരുന്ന പിക്കപ്പ് വാനിൽ സ്റ്റാൻഡിന്റെ ഭാഗത്തു നിന്നും എത്തിയ ബസ് ഇടിക്കുകയായിരുന്നു. മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന സെൻറ് തോമസ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് കുര്യൻ ഉതുപ്പ് റോഡിലും നാഗമ്പടം റെയിൽവേ സ്റ്റേഷൻ റോഡിലും ഗതാഗതക്കുരുക്കും ഉണ്ടായി.

Advertisements

Hot Topics

Related Articles