കോട്ടയം: കഞ്ഞിക്കുഴിയിൽ മദ്യലഹരിയിൽ അയൽവാസി വീട്ടമ്മയെ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. കഞ്ഞിക്കുഴി തിരുവഞ്ചൂർ കൊശമറ്റം കോളനിയിൽ ദിലീപിന്റെ ഭാര്യ ഷെഫീനയെയാണ് അയൽവാസി കടന്നു പിടിക്കുകയും, അസഭ്യം പറയുകയും ചെയ്തതായി പരാതി ഉയർന്നത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോട്ടയം മീൻമാർക്കറ്റിലെ തൊഴിലാളിയായിരുന്നു ഷെഫീനയുടെ ഭർത്താവ് ദിലീപ്. മീൻ മാർക്കറ്റിൽ ജോലി കുറവായതിനാൽ ഇദ്ദേഹം ഇപ്പോൾ പെയിന്റിംങ് ജോലികൾക്ക് പോകുകയാണ്. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ ഷെഫീനയും മകളും പ്ലസ് വൺ അഡ്മിഷന്റെ കാര്യങ്ങൾക്കായി കോട്ടയം നഗരത്തിലേയ്ക്കു പോയത്. തുടർന്ന് വീട്ടിലെത്തിയ ശേഷം ഇരുവരും മുറിയ്ക്കുള്ളിരിക്കുമ്പോൾ പുറത്ത് അസഭ്യം വിളിയ്ക്കുന്ന ശബ്ദം കേട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഇവർ വീടിനു പുറത്തിറങ്ങി നോക്കി. ഈ സമയം വീടിനു വാതിലിൽ നിന്ന പ്രതി അശ്ലീല ആംഗ്യം കാട്ടുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഷെഫീന ഇതിനെ ചോദ്യം ചെയ്തതോടെ പ്രതി വീടിന്റെ മുറ്റത്തേയ്ക്ക് കയറിയെത്തിയ ശേഷം ഇവരുടെ കയ്യിൽ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടർന്ന് ഇവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെയാണ് പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടത്.
ഇതേ തുടർന്നു വീട്ടമ്മ ഭർത്താവിനെ വിളിച്ചു വരുത്തി തുടർന്ന്, ഇവർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.