ന്യൂജൻ ലഹരിയിൽ ആറാടിക്കാൻ അന്യസംസ്ഥാന ലഹരി മാഫിയ : പഴം പച്ചക്കറിയുടെ മറവിൽ ലഹരി മരുന്നു വിൽപ്പന : കോട്ടയം നീലിമംഗലത്ത് നാലു ലക്ഷം രൂപ വില വരുന്ന മാരക മയക്കമരുന്നായ ബ്രൗൺ ഷുഗറുമായി ആസാം സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു 

കോട്ടയം : പഴം പച്ചക്കറി വിൽപ്പനയുടെ മറവിൽ മാരക മയക്കുമരുന്ന് വിൽപ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളി കോട്ടയത്ത് പിടിയിൽ. ആസാം സോണിപൂർ പഞ്ച്മൈൽ ബസാർ സ്വദേശിയായ രാജികുൾ അലം (33) നെയാണ് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ്  ജോൺ, എക്സൈസ് കമ്മീഷണർ  സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച നിലയിൽ ആണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരും എന്ന് എക്സൈസ് സംഘം അറിയിച്ചു. 

Advertisements

കോട്ടയം നഗരത്തിൽ പഴം – പച്ചക്കറി വ്യാപരത്തിന്റെ മറവിൽ യുവാക്കളെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ലക്ഷ്യമാക്കിയാണ് ഇയാൾ മാരകലഹരി മരുന്നായ ബ്രൗൺ ഷുഗർ വില്പന നടത്തിയിരുന്നത്.  കേരളത്തിൽ അഥിതി തൊഴിലാളി എന്ന വ്യാജേന പുതുതലമുറയുടെ ആവശ്യാനുസരണം മയക്കമരുന്ന് വില്പന നടത്തി വന്നിരുന്ന യാളാണ്  ഇയാളെന്ന് എക്സൈസ് സംഘം അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്യ സംസ്ഥാനത്തു നിന്നും ട്രെയിൻ മാർഗമാണ് ഇയാൾ കേരളത്തിലേയ്ക്ക് ബ്രൗൺ ഷുഗർ കൊണ്ട് വന്നത്. .ഹെറോയിൻ എന്ന് അറിയപ്പെടുന്ന ബ്രൗൺഷുഗർ 100 മില്ലി ഗ്രാമിന് 5000 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്.

മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതി ആയിട്ടുള്ള രാജികുൾ അലം പണം കണ്ടെത്താനുള്ള എളുപ്പവഴികൾ യുവതലമുറയുടെ ലഹരിയോടുള്ള ഭ്രമം മനസ്സിലാക്കി മുതലെടുത്തു വരുകയായിരുന്നു.

എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയിൽ നിന്നും സാഹസികമായാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.

റെയ്‌ഡിൽ എക്‌സൈസ്

ഇന്റലിജൻസ് ബ്യുറോ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്. കെ. നന്ദ്യാട്ട് കോട്ടയം എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. വിനോദ്, അനു. വി.ഗോപിനാഥ്, ജി.അനിൽ കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിമേഷ്. കെ.എസ്, പ്രശോഭ് കെ.വി, ശ്യാം ശശിധരൻ വനിത സിവിൽ എക്‌സൈസ് ഓഫീസർ വിജയരശ്മി. വി എന്നിവർ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.