പശ്ചിമ ബംഗാളിൽ സ്വർണ തിളക്കവുമായി പെരുവ സ്വദേശി ; മിന്നിത്തിളങ്ങിയത് ഫെൻസിങ്ങിൽ

പെരുവ: പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാരിൻ്റെ പാരാ ഒളിംബിക് സ്പോർട്ട്സ് അസോസ്സിയേഷൻ സംഘടിപ്പിച്ച മത്സരത്തിൽ സ്വർണ്ണത്തിളക്കവുമായി മലയാളി യുവാവ്. കാരിക്കോട് ചെമ്പിലാക്കിൽ ഷെറിൻ തോമസാണ് പങ്കെടുത്ത ആറ് മത്സരങ്ങളിൽ ഒരു സ്വണ്ണവും, രണ്ട് വെങ്കലവും, മൂന്ന് വെള്ളിയും നേടിയത്.

Advertisements

ഫെൻസിങ് (ബി കാറ്റഗറി) സാബ്രെ ഗെയിമിലാണ് സ്വർണ്ണ മെഡൽ നേടിയത്. ഫെൻസിങ് (ബി കാറ്റഗറി ) ഇപ്പീ ഗെയിമിൽ വെള്ളിയും, ഫെൻസിങ് (എ കാറ്റഗറി ) ഇപ്പീ ഗെയിമിൽ വെങ്കല മെഡലും,
അത് ലെറ്റിക്‌സിൽ വീൽചെയർ വിഭാഗം ജാവെലിൻ ത്രോയിലും ഡിസ്‌കസ് ത്രോയിലും വെള്ളി മെഡലും, ഷോട്ട് പുട്ടിൽ വെങ്കല മെഡലും നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്ത് നടക്കുവാൻ പോകുന്ന നാഷണൽ പാരാ ഫെൻസിങ് ചാമ്പ്യൻഷിപ്പിലേക്ക് സെലെക്ഷനും ലഭിച്ചു. ഉത്തർപ്രദേശിൽ ജോലി നോക്കുന്നതിനിടയിൽ അവിടെ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് വർഷം മുൻപ് ഇടത് കാലിൻ്റെ മുട്ടിന് മുകളിൽ വച്ച് മുറിച്ചു മാറ്റിയിരുന്നു.

അതിന് ശേഷമാണ് ഷെറിൻ പശ്ചിമബംഗാളിലെ കോച്ച് ബീഹാർ ജില്ലയിലെ
സൗത്ത് ഈസ്റ്റ്‌ ഇംഗ്ലീഷ് സ്കൂളിൽ സ്പോർട്സ് ട്രെയിനാർ ആയി ജോലിക്ക് ചേർന്നത്.
ഭാര്യ ദീപ ഷെറിൻ ഡ്രീം എയിഞ്ചൽ അക്കാഡമിയിൽ പ്രിൻസിപ്പാൾ ആയി ജോലി നോക്കുന്നു.
മക്കൾ. അസാരിയവ്,
അഷേർ എം
രണ്ട് പേരും ഫെൻസിങ്ങിൽ നാഷണൽ പ്ലയേഴ്‌സ് ആണ്.

Hot Topics

Related Articles