ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് കാണാതായി: കോയമ്പത്തൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം ബോട്ടിനടിയിൽ നിന്ന് കണ്ടെത്തി

ആലപ്പുഴ: ​ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബോട്ടിനടിയിൽ കുടുങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂർ സ്വദേശി ദീപക്  ആണ് മരിച്ചത്. പള്ളാത്തുരുത്തി ഭാർഗവൻ ബോട്ട് ജെട്ടിക്ക് സമീപം ആയിരുന്നു അപകടം.

Advertisements

ഇന്നലെ രാത്രി ഒമ്പതിനാണ്  യുവാവിനെ കാണാതായതായത്. കോയമ്പത്തൂരിൽ നിന്ന് വിനോദ യാത്രക്കെത്തിയ 9 അംഗ സംഘത്തിൽപ്പെട്ടയാളാണ് ദീപക്. ബോട്ടിനടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ധരാണ് പുറത്തെടുത്തത്.

Hot Topics

Related Articles