കോട്ടയം കുടമാളൂർ അങ്ങാടിപ്പള്ളിയിൽ മോഷണം; മോഷ്ടാവ് വെട്ടുകത്തി ഉപേക്ഷിച്ചത് കുർബാന നടത്തുന്ന മദ്ബഹയിൽ; പൊലീസ് എത്താത്തതിനാൽ നഷ്ടം കണക്കാക്കാനായില്ല

കോട്ടയം: കുടമാളൂർ അങ്ങാടിപ്പള്ളിയിൽ മോഷണം. പള്ളിയുടെ വാതിൽപൊളിച്ച് ഉള്ളിൽക്കടന്ന മോഷ്ടാവ് മോഷണത്തിന് ഉപയോഗിച്ച വാക്കത്തി പള്ളിയുടെ മദ്ബഹയ്ക്കുള്ളിൽ ഉപേക്ഷിച്ചു. ശനിയാഴ്ച അർദ്ധരാത്രിയ്ക്കു ശേഷമാണ് മോഷ്ടാവ് പള്ളിയ്ക്കുള്ളിൽ കടന്നതെന്നു സംശയിക്കുന്നു. പള്ളിയുടെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ്, പള്ളിയ്ക്കുള്ളിലെ അലമാരകൾ തകർത്ത് പരിശോധന നടത്തുകയായിരുന്നു. പള്ളിയ്ക്കുള്ളിലെ നേർച്ചപ്പെട്ടികളും മോഷ്ടാവ് കവർന്നെടുത്തിട്ടുണ്ട്.

Advertisements

രാവിലെ പള്ളിയിൽ എത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്നു ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. ഇതേ തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം മടങ്ങി. തുടർന്ന്, വിരലടയാള വദഗ്ധരെയും പൊലീസ് ഡോഗ് സ്‌ക്വാഡ് സംഘത്തെയും, സൈന്റിഫിക് വിദഗ്ധരെയും എത്തിച്ച ശേഷം പരിശോധന നടത്തും. തുടർന്ന് മാത്രമേ നഷ്ടം സംബന്ധിച്ചുള്ള വിലയിരുത്തൽ നടത്താൻ സാധിക്കൂ.

Hot Topics

Related Articles