പനച്ചിക്കാട് കണ്ണംകുളത്ത് ജലമിഷൻ പദ്ധതിയുടെ കുഴിയിൽ ബൈക്ക് വീണ് യാത്രക്കാരന് പരിക്ക്; ചികിത്സയ്ക്ക് പണം ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരനെയും ഭാര്യയെയും ഇതര സംസ്ഥാന തൊഴിലാളിയായ കരാറുകാരനും സംഘവും ചേർന്നു മർദിച്ചു; സംഭവത്തിൽ പരാതി നൽകി പരുത്തുംപാറ സ്വദേശി

പനച്ചിക്കാട് : കണ്ണംകുളത്ത് ജലമിഷൻ പദ്ധതിയുടെ കുഴിയിൽ ബൈക്ക് വീണ് പനച്ചിക്കാട് സ്വദേശിയ്ക്കു പരിക്ക്. പനച്ചിക്കാട് സ്വദേശിയായ വിഷ്ണു എം.എസിനാണ് അപകടത്തിൽ പരിക്കേൽക്കുകയും, മർദനമേൽക്കുകയും ചെയ്തത്. കഴിഞ്ഞ 12 നായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തിൽ പരിക്കേറ്റതിന് പിന്നാലെ മർദനമേൽക്കുക കൂടി ചെയ്ത വിഷ്ണുവിന് രണ്ടു മാസത്തോളം വാഹനം ഓടിക്കാൻ പോലും ആകാത്ത സ്ഥിതിയായി.

Advertisements

കഴിഞ്ഞ 12 ന് രാവിലെ പനച്ചക്കാട് കണ്ണംകുളം – മഹാവിഷ്ണു ക്ഷേത്രം റോഡിലായിരുന്നു അപകടം. സംഭവത്തിന്റെ തലേന്ന് ഈ റോഡിൽ ജല മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തിരുന്നു. തലേന്ന് രാത്രി മഴ പെയ്യുക കൂടി ചെയ്തതോടെ ഈ റോഡ് പൂർണമായി ചെളിയിൽ മുങ്ങുകയും ചെയ്തു. ഇതിനിടെ രാവിലെ കുട്ടിയെ സ്‌കൂളിൽ വിട്ട ശേഷം ഇതുവഴി എത്തയ വിഷ്ണു, എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയ്ക്ക് സൈഡ് നൽകുന്നതിനിടെ ചെളിയിൽ തെന്നു കുഴിയിലേയ്ക്കു മറിയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ സാരമായി പരിക്കേറ്റ വിഷ്ണു ഉടൻ തന്നെ ഇതുവഴി എത്തിയ ഓട്ടോറിക്ഷയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോയി. തുടർന്ന്, കരാറുകാരനായ ഇതരസംസ്ഥാനക്കാരനെ ബന്ധപ്പട്ടു. ആശുപത്രി ചിലവ് അടക്കമുള്ളവ നൽകാമെന്നു കരാറുകാരൻ അറിയിച്ചു. ഇതു വിശ്വസിച്ച് പിറ്റേന്ന് രാവിലെ വിഷ്ണു കരാറുകാരനെ ഫോണിൽ വിളിച്ചെങ്കിലും ഇയാൾ ഫോണെടുത്തില്ല. തുടർന്ന്, വിഷ്ണു ഇദ്ദേഹത്തിന്റെ വീട്ടിലെത്തി.

ഇദ്ദേഹത്തിന്റെ ഭാര്യമാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. തുടർന്ന്, ഇദ്ദേഹത്തിന്റെ ജോലിക്കാരന്റെ വീട്ടിലെത്തിയ സംഭവം ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി സന്നദ്ധനായി ഒരാൾ രംഗത്ത് എത്തി. ഇതിനായി വാഹനം കാത്ത് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായി സ്ഥലത്ത് എത്തിയ ഇതര സംസ്ഥാന തൊഴിലാളി സംഘം ഹെൽമറ്റ് അടക്കം ഉപയോഗിച്ച് വിഷ്ണുവിനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പനച്ചിക്കാട് പഞ്ചായത്തിലും, ചിങ്ങവനം പൊലീസിലും വിഷ്്ണു പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles