വിശ്വഭാരതി എസ് എൻ ഹയർ സെക്കൻഡറി സ്കൂളിന്റെ രജതജൂബിലി ആഘോഷം 22 ന് 

ഞീഴൂർ: വിശ്വഭാരതി എസ് എൻ ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷം 22 ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുമെന്ന് 124 -നമ്പർ ഞീഴൂർ എസ്എൻഡിപി ശാഖ പ്രസിഡന്റും സ്കൂൾ മാനേജരുമായ പി. കെ. നാരായണൻ, സ്കൂൾ പ്രിൻസിപ്പാൾ വി.സി. സുരേഷ് എന്നിവർ അറിയിച്ചു.

Advertisements

 22 ന് രാവിലെ 9.30 ന് നടക്കുന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നിർവഹിക്കും. തോമസ് ചാഴിക്കാടൻ എം.പി രജത ജൂബിലി സ്മാരക ഓഡിറ്റോറിയത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കും. ഹയർസെക്കൻഡറി ക്ലാസ് റൂമുകളുടെ നിർമ്മാണ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂബിലി ലോഗോ പ്രകാശം റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു അധ്യാപകരെ ആദരിക്കുകയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനിൽ പ്രതിഭകളെ ആദരിക്കലും സ്കൂൾ മുൻ മാനേജർ മാരെ കടുത്തുരുത്തി എസ്എൻഡിപി യൂണിയൻ സെക്രട്ടറി സി. എം.ബാബു ആദരിക്കുകയും ചെയ്യും. 

ചടങ്ങിൽ ജനപ്രതിനിധികളായ ജോസ് പുത്തൻകാല, സ്കറിയാ വർക്കി, നളിനി രാധാകൃഷ്ണൻ, പി.ആർ. സുഷമ ടീച്ചർ, രാഹുൽ രാജ്, ആർ ഡി ഡി എച്ച് എസ് സി ഗിരിജ കെ ആർ, ഞീഴൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വിനോദ് കുമാർ വി. ബി, വിശ്വഭാരതി എസ് എൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ അല്ലി ടി.എസ്, സ്കൂൾ പിടിഎ പ്രസിഡണ്ട് എം.വി ഹരികുമാർ, ശാഖ വൈസ് പ്രസിഡന്റ് വി. എൻ.മോഹനൻ, ശാഖ സെക്രട്ടറി പി.എസ്. വിജയൻ, ഭാരവാഹികളായ പി.ആർ. പ്രകാശൻ, കെ. പി. അനിൽകുമാർ, സുരേഷ് സി.വി, സനോജ്കുമാർ, അനൂപ് സത്യൻ, ഷിബു കുമാർ കെ.സി, വിശ്വംഭരൻ സി.കെ തുടങ്ങിയവർ പ്രസംഗിക്കും. സ്കൂൾ പ്രിൻസിപ്പാൾ സുരേഷ് വി.സി ചടങ്ങിന് സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ് ഷിനിമോൾ നന്ദിയും രേഖപ്പെടുത്തും.

Hot Topics

Related Articles