തൃശ്ശൂർ: വടക്കേക്കാട് ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ കുറ്റം സമ്മതിച്ചു. കഴുത്ത് മുറിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ അക്മൽ പൊലീസിന് മൊഴി നൽകി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി(65), ഭാര്യ ജമീല(60) എന്നിവരെയാണ് പേരമകൻ അക്മൽ ഇന്നലെ രാത്രിയിൽ കൊലപെടുത്തിയത്.
കൊലപാതകം നടത്തിയ സമയത്തെക്കുറിച്ച് നൽകുന്നത് പരസ്പര വിരുദ്ധമായ മൊഴിയാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിനു ശേഷം ഓടിരക്ഷപ്പെട്ട ഇയാളെ പിന്നീട് നടത്തിയ തിരച്ചിലില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. മാനസികാരോഗ്യത്തിന് ചികിത്സയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ പ്രതിയുടെ കൈയ്യിൽ നിന്നും കണ്ടെത്തി. വൃദ്ധ ദമ്പതികളുടെ മകളുടെ മകനാണ് അക്മല്‍. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് പുനര്‍ വിവാഹം ചെയ്ത് കൊല്ലത്താണ് മകള്‍ താമസിക്കുന്നത്. യുവാവ് വൃദ്ധ ദമ്പതികളുടെ സംരക്ഷണയിലുമായിരുന്നു.