കൊച്ചി നായരമ്പലത്ത് വീട്ടമ്മയും മകനും പൊള്ളലേറ്റ് മരിച്ചു : പൊലീസിനെതിരെ പരാതിയുമായി ബന്ധുക്കൾ

കൊച്ചി : ഞാ​റ​യ്ക്ക​ല്‍ നാ​യ​ര​മ്പ​ല​ത്ത് പൊ​ള്ള​ലേ​റ്റു മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മ​ക​നും മ​രി​ച്ചു. അ​തു​ല്‍ (18) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഇന്നു പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. അ​തു​ലി​ന്‍റെ അ​മ്മ നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​നി സി​ന്ധു(38) ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു.

Advertisements

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​തു​ലി​ന് 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​രു​ന്നു. രാ​ത്രി​യോ​ടെ അ​തു​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല തീ​ര്‍​ത്തും വ​ഷ​ളാ​കു​ക​യാ​യി​രു​ന്നു. പ്ല​സ് ടു ​പാ​സാ​യ അ​തു​ല്‍ ജോ​ലി​ക്കാ​യി ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ , നാ​യ​ര​മ്പ​ല​ത്ത് യു​വ​തി​യും മ​ക​നും പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ ബ​ന്ധു​ക്ക​ള്‍ രംഗത്ത് എത്തി. അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​ന്ധു ബു​ധ​നാ​ഴ്ച പൊലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ പൊലീ​സ് പ​രാ​തി അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും സി​ന്ധു​വി​ന്‍റെ അ​മ്മ ആ​രോ​പി​ച്ചു.

സിന്ധു പ​രാ​തി ന​ല്‍​കി​യ​തി​നു ശേ​ഷ​വും യു​വാ​വ് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. സി​ന്ധു​വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് അ​യ​ല്‍​വാ​സി ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു. ഇ​രു​വ​ര്‍​ക്കും ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് പൊലീ​സി​ന്‍റെ അ​നാ​സ്ഥ​മൂ​ല​മാ​ണെ​ന്നും സി​ന്ധു​വി​ന്‍റെ അ​മ്മ പ​റ​ഞ്ഞു.

Hot Topics

Related Articles