ഒരു പെഗ് അടിച്ചാൽ ഒരു കുഴപ്പവും വരില്ല എന്നും, ഞാൻ ഒരു മദ്യപാനി അല്ലലോ എന്നും ചിന്തിക്കുന്നവർ ഏറെയുണ്ട്. എന്നാൽ ഈ ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷന്റെ ‘ഹൈപ്പര്ടെൻഷൻ’ എന്ന ആരോഗ്യപ്രസിദ്ധീകരണത്തിൽ വന്നിരിക്കുന്ന പഠനങ്ങളിൽ .
ദിവസവും ഒരു പെഗ് മദ്യമെങ്കിലും കഴിക്കുന്നവരില്‍ ബിപി (രക്തസമ്മര്‍ദ്ദം) കൂടാനുള്ള സാധ്യതകളുണ്ടെന്നാണ് പഠനം വിശദീകരിക്കുന്നത്. അതും ബിപിയുടെ പ്രശ്നം ഇല്ലാത്തവരില്‍ വരെ ബിപി കൂടാനുള്ള സാധ്യതയുണ്ട് എന്നതാണ് പഠനം വ്യക്തമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുപതിനായിരത്തോളം പേരുടെ വിശദാംശങ്ങള്‍ ആണ് പഠനത്തിന് വേണ്ടി ഗവേഷകര്‍ സമ്പാദിച്ചെടുത്തത്. വിവിധ തരം മദ്യം, അവ വിവിധ അളവില്‍ കുടിച്ചാല്‍ എങ്ങനെ എന്നിങ്ങനെ പല രീതിയിലുമാണത്രേ ഗവേഷകര്‍ പഠനം നടത്തിയത്. ഒരുപാട് വര്‍ഷത്തെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ ഈ നിരീക്ഷണത്തിലേക്ക് എത്തിയിരിക്കുന്നത്.
‘ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ മദ്യത്തിന്റെ അളവ് കുറയ്ക്കുന്നത് കൊണ്ട് വലിയ ഗുണമൊന്നുമില്ല എന്നതാണ് ഞങ്ങളുടെ ഈ പഠനം തന്നെ ചൂണ്ടിക്കാട്ടുന്നത്. ചെറിയ അളവില്‍ മദ്യപിക്കുന്നവരില്‍ പോലും വലിയ രീതിയില്‍ ബിപി ഉയരാനുള്ള സാധ്യതകളാണ് ഞങ്ങള്‍ കണ്ടെത്തിയത്. അതേസമയം നല്ലരീതിയില്‍ മദ്യപിക്കുന്നവരിലാണെങ്കില് ബിപി കൂടുന്നതിന്റെ തോതും അതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു…’- പഠനത്തിന് നേതൃത്വം നല്കിയ ഡോ. മാര്‍കോ വിൻസെറ്റി പറയുന്നു.
എന്തായാലും മദ്യപിക്കുന്നവരില്‍ ബിപി അപകടസാധ്യത ഏറിയും കുറഞ്ഞും ഉണ്ട് എന്നത് തന്നെയാണ് പഠനത്തിന്റെ നിഗമനം.