ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന പത്രപ്രവർത്തകന്റെ പുസ്തക പ്രകാശനം ആശുപത്രിയിൽ 

കോട്ടയം : ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന പത്രപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ അടങ്ങിയ പുസ്തകം ആശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകനും സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള അംഗവുമായ എ ആർ ജോൺസൺ രചിച്ച ഓർമ വച്ച നാൾ മുതൽ എന്ന ആത്മകഥാപരമായ പുസ്തകമാണ് എസ് എച്ച് മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഔപചാരികതകളൊന്നുമില്ലാതെ പ്രകാശനം ചെയ്തത്. 

Advertisements

കോട്ടയം ലൂർദ്ദ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് നെൽപ്പുര പറമ്പിൽ പ്രകാശനം നിർവ്വഹിച്ചു. കേരള ലളിതകല അക്കാദമി മുൻ ചെയർമാൻ കെ എ ഫ്രാൻസിസ് , എം എസ് ദിലീപ് എന്നിവർ പുസ്തകം ആദ്യ പ്രതി ഏറ്റുവാങ്ങി. ജോൺസന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ദീർഘകാലം മംഗളം വാരികയിലും തുടർന്ന് മലയാള മനോരമ വാരികയിലും ഫീച്ചറിസ്റ്റ് ആയിരുന്ന ഗ്രന്ഥകാരൻ അടുത്തിടെയാണ് വിരമിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.