അങ്കമാലിയിൽ യുവാവ് ബൈക്കിടിച്ച് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

അങ്കമാലി: കറുകുറ്റി ദേശീയപാതയിൽ തിങ്കളാഴ്ച രാത്രിയിൽ എലഗൻസ് ഹോട്ടലിന് സമീപം ബൈക്കിടിച്ച് യുവാവ് മരിച്ചു.എടക്കുന്ന്ചിറ്റിനപ്പിള്ളി വർഗ്ഗീസ്, റീത്ത ദമ്പതികളുടെ മകൻ ഷോണു (29 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മണ്ടപ്പിള്ളി സജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ഇരുവരും റോഡ് മുറിച്ച് കടക്കുമ്പോൾ തൃശൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കിടിച്ചായിരുന്നു അപകടം. തൽക്ഷണം മരിച്ചു.ചീനി കുപ്പി കമ്പനിയിലെ തൊഴിലാളിയാണ് ഷോണു. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
സംസ്‌കാരം നടത്തി.
സഹോദരൻ :ഷെറിൻ വർഗ്ഗീസ്

Hot Topics

Related Articles