കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ആംബുലൻസുകളുടെ നീണ്ട നിര; ചിത്രം പകർത്താൻ ശ്രമിച്ച യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി; യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രോഗികളെ അത്യാഹിത വിഭാഗത്തിലേയ്ക്കു കയറ്റാൻ വൈകിയതും, അത്യാഹിത വിഭാഗത്തിനു മുന്നിൽ ആംബുലൻസുകളുടെ നീണ്ട നിര കണ്ടതും ചോദ്യം ചെയ്ത യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി.

Advertisements

ഞായറാഴ്ച രാത്രി 10 നായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഞായറാഴ്ച വൻ തിരക്കാണ് അനുഭവപ്പെട്ടത്. അപകടത്തിൽപ്പെട്ടവരും, വിവിധ രോഗങ്ങളിൽപ്പെട്ടവരും അടക്കം നിരവധി രോഗികളാണ് ഈ സമയം ഇവിടെ എത്തിയിരുന്നത്. ഈ സമയം 7 ആംബുലൻസ് നിരനിരയായി അത്യാഹിത വിഭാഗത്തിന് മുൻപിൽ കിടന്നു. ആംബുലൻസിൽ നിന്നും രോഗിയെ ഇറക്കേണ്ട സമയം കഴിഞ്ഞിട്ടും, രോഗിയെ ഇറക്കാതെ വന്നതിനെ തുടർന്ന്, ഒരു രോഗിയുടെ ബന്ധുആംബുലൻസിന്റെ നീണ്ട നിരയുടെ ഫോട്ടോ എടുക്കുകയും, ബഹളം വയ്ക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്യൂരിറ്റി ജീവനക്കാർ ഇയാളെ തടയാൻ എത്തിയത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് ഇയാളെ പൊലീസ് ഇടപെട്ട് നീക്കം ചെയ്തു. പിന്നീട് കൂടുതൽ സ്ട്രച്ചറുകളും വീൽ ചെയറുകളും കൊണ്ടുവന്ന ശേഷമാണ് രോഗികളെ ആംബുലൻസിൽ നിന്നും ഇറക്കി ബന്ധപ്പെട്ട വിഭാഗങ്ങളിൽ എത്തിച്ചത്. അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന രോഗികളെ സ്ട്രച്ചറുകളിൽവാർഡിലേയ്ക്ക് പ്രവേശിപ്പിക്കുവാൻ ജിവനക്കാർ കൊണ്ടുപോയി മടങ്ങി വരാനുണ്ടാകുന്ന താമസമാണ് ആംബുലൻസിൽ നിന്ന് രോഗികളെ ഇറക്കുവാൻ വൈകിയതെന്നു ആശുപത്രി അധികൃതർ അറിയിച്ചു.

Hot Topics

Related Articles