പ്രതിഛായ രക്ഷിക്കണം : കിടങ്ങൂർ പഞ്ചായത്തിലെ 3 കേരളാ കോൺഗ്രസ് അംഗങ്ങളെ സസ്പെൻഡ് ചെയ്ത് പാർട്ടി ചെയർമാൻ പിജെ ജോസഫ്

കോട്ടയം: കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നടപടി എടുത്ത് പാർട്ടി ചെയർമാൻ പിജെ ജോസഫ് . സംഭത്തിൽ മൂന്ന് പേരെ സസ്പെന്റ് ചെയ്തു.

Advertisements

കിടങ്ങൂരിൽ ബിജെപി സഖ്യം പാർട്ടി സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് പിജെ ജോസഫ് പറഞ്ഞു. പ്രാദേശിക തലത്തിൽ മാത്രമുള്ള ധാരണയെന്നും ഇത് തിരുത്താൻ നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പി ക്കൊപ്പം ഭരിക്കില്ലെന്നായിരുന്നു പിജെ ജോസഫിന്റെ നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ യുഡിഎഫ് അംഗമായ തോമസ് മാളിയേക്കലിനെ ബിജെപി പിന്തുണയോടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് യുഡിഎഫ് അംഗങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു. ബിജെപി അംഗം രശ്മി രാജേഷ് എട്ട് വോട്ടുകളോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു. എന്നാൽ തീരുമാനത്തിൽ പാർട്ടിക്ക് വിയോജിപ്പ് വന്നതോടെ രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ രാജിവെക്കാനുള്ള നിർദ്ദേശം പഞ്ചായത്ത് അംഗങ്ങൾ നിരാകരിച്ചതായാണ് വിവരം.

കോട്ടയം കിടങ്ങൂർ പഞ്ചായത്ത് ഇടതുമുന്നണിയാണ് ഭരിച്ചിരുന്നത്. എന്നാൽ കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. 15 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് പേർ ഇടതുമുന്നണിയിലും അഞ്ച് പേർ ബിജെപിയും മൂന്ന് പേർ യുഡിഎഫുമായിരുന്നു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കായിരുന്നു മത്സരം. പുതുപ്പള്ളി മണ്ഡലത്തിനു സമീപമുള്ള പഞ്ചായത്താണ് കിടങ്ങൂർ.

Hot Topics

Related Articles