എ. ഐ ക്യാമറയ്ക്ക് മുന്നിൽ കാറും ബസും കൂട്ടിയിടിച്ചു : എം സി റോഡിൽ കോട്ടയം മണിപ്പുഴയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു : കാർ ഓടിച്ചിരുന്ന സ്ത്രീക്ക് ഗുരുതര പരിക്ക്

കോട്ടയം :  എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ എ ഐ ക്യാമറയ്ക്ക് മുന്നിൽ സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ചു.  കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് കാറോടിച്ചിരുന്ന സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. കോട്ടയം മാമ്പള്ളി ഹൗസിൽ ആനി പി ചാക്കോ പരിക്കേറ്റത്. കോട്ടയത്തെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം എം സി റോഡിൽ മണിപ്പുഴ ബെൽ മൗണ്ട് സ്കൂളിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ ജീസസ് ബസ്സിൽ എതിർ ദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെയും കാറിന്റെയും  മുൻഭാഗം പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇവരെ പുറത്തെടുത്ത് കാരിത്താസ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതകുരുക്കും ഉണ്ടായി. 

Advertisements

Hot Topics

Related Articles