കൊടും വരൾച്ച രണ്ട് താലൂക്കുകളിലെ കുടിവെള്ളം മുടങ്ങും : കുടിവെള്ളം മുടങ്ങുക മുവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതിതമായി താഴുന്നതോടെ

കടുത്തുരുത്തി: കൊടും വരൾച്ച രണ്ട് താലൂക്കുകളിലെ കുടിവെള്ളം മുടങ്ങും, മുവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതിതമായി താഴുന്നതോടെ മുളക്കുളത്ത് സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പമ്പുകളുടെ പ്രവർത്തനം ദിവസവും നാല് മണിക്കൂർ വീതം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി ജല അതോറോട്ടി അറിയിച്ചു. വൈക്കം, മീനച്ചിൽ താലൂക്കുകളിലെ വെളളുർ വെളിയന്നൂർ പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന വിവിധ പഞ്ചായത്തുകളിലാണ് 4 മണിക്കൂർ കുടിവെള്ളം മുടങ്ങുന്നത്. 

Advertisements

വെളളൂർ പമ്പ് ഹൗസിൽ മൂവാറ്റുപുഴയാറിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റിൽ നിന്നുമാണ് രണ്ട് താലുക്കുകളിൽ വെള്ളം പമ്പ് ചെയ്യുന്നത്. ഇടുക്കിയിലെ വൈദ്യുതി ഉൽപാദനം കുറച്ചതും, മഴ പെയ്യാതായതോടെയും  മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നിന്നിരിക്കുകയാണ്. മുവാറ്റുപുഴയാറിൽ പിറവം മുതൽ താഴോട്ട് നാല് വലിയ കുടിവെള്ള പ്ലാൻ്റുകളാണ് ഉള്ളത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിൽ കളമ്പൂരിൽ സ്ഥിതി ചെയ്യുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിൻ നിന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ആലപ്പുഴ ജില്ലയിലേക്ക് പമ്പ് ചെയ്യുന്നത്. പിറവത്ത് കക്കാട് സ്ഥിതി ചെയ്യുന്ന പമ്പ് ഹൗസിൽ നിന്നും എറണാകുളം ജില്ലയിലെ പകുതി ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുന്നു. വെള്ളുരിലുള്ള രണ്ട് പമ്പ് ഹൗസുകളിൽ ഒന്നിൽ നിന്നും വെള്ളൂർ കെ.പി.പി.എൽ കമ്പനിയിലേക്കും, മറ്റൊന്ന്  വെള്ളൂർ വെളിയന്നൂർ പദ്ധതിയിലുമാണ് വെളളം പമ്പ് ചെയ്യുന്നത്. 

ഇതിൻ്റെ പ്രവർത്തനമാണ് ദിവസവും രാവിലെ 7 മുതൽ 11 വരെ നിർത്തിവയ്ക്കുന്നത്. അതുപോലെ തന്നെ കളമ്പൂരിൽ സ്ഥിതി ചെയ്യുന്ന ജപ്പാൻ കുടിവെള്ള പദ്ധതിടെയും. കക്കാട്ടിലെയും പമ്പിംഗും നാലു മണിക്കുർ നിർത്തിവച്ചിരിക്കുകയാണ്. മൂവാറ്റുപുഴയാറിൽ മണൽ അടിഞ്ഞ് പുഴയുടെ ആഴം കുറഞ്ഞതും വെള്ളം കുറയാൻ കാരണമായത്. മണൽ വാരി പുഴയുടെ ആഴം കൂട്ടിയാൽ വെള്ളം കുടുതൽ പുഴയിൽ ശേഖരിക്കാൻ പറ്റുമെന്ന് നാട്ടുകാർ പറയുന്നത്.

Hot Topics

Related Articles