നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മന് അഭിനന്ദനങ്ങൾ – ഡോ.യൂഹാന്നോൻ മാർ ദിയസ്ക്കോറോസ്

പാമ്പാടി : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ചവച്ച മലങ്കര ഓർത്തഡോക്സ് സഭാംഗവും, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക അംഗവുമായ അഡ്വ. ചാണ്ടി ഉമ്മന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ യൂഹാന്നോൻ മാർ ദീയസ്കോറോസ് അഭിനന്ദനങ്ങൾ അറിയിച്ചു.

Advertisements

മുൻഗാമിയായ ശ്രീ. ഉമ്മൻചാണ്ടി സമൂഹത്തിന് ചെയ്ത വികസന പ്രവർത്തനങ്ങളും കരുതലും പിൻഗാമിയും നിയുക്ത എംഎൽഎയുമായ അഡ്വ. ചാണ്ടി ഉമ്മന് പിന്തുടരുവാൻ കഴിയട്ടെയെന്ന് അഭിവന്ദ്യ തിരുമേനി ആശംസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും പ്രത്യേകം അഭിനന്ദിക്കുന്നു. മത്സരത്തിലെ വിജയവും പരാജയവും ജനാധിപത്യത്തിന്റെ മുഖമുദ്രകൾ ആണല്ലോ. സാമൂഹ്യ സേവനവും രാഷ്ട്ര സ്നേഹവും നിലനിർത്താൻ ഏവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Hot Topics

Related Articles