നിപയെ എങ്ങനെ പ്രതിരോധിക്കാം ; പ്രധാന ലക്ഷണങ്ങൾ മുൻകരുതലുകള്‍ എന്തെല്ലാം ; അറിയേണ്ടതെല്ലാം

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. നിപക്കെതിരെ കനത്ത ജാഗ്രത പാലിക്കേണ്ടതുണ്ട്.

Advertisements

പ്രധാന ലക്ഷണങ്ങള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പനിയ്ക്ക് ഒപ്പം ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ട വേദന എന്നിവയൊക്കെ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇവയൊക്കെ തുടക്കത്തില്‍ കാണിക്കുന്ന ലക്ഷണങ്ങളാണെങ്കിലും രോഗം മൂര്‍ച്ഛിക്കുന്നത് അനുസരിച്ച്‌ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാകാം. ഛര്‍ദ്ദി, സ്ഥലകാല ബോധം നഷ്ടപ്പെടുക, രക്തസമ്മര്‍ദ്ദം ഉയരുക, ശ്വാസ തടസം, അപസ്മാരം, ബോധക്ഷയം എന്നിവയൊക്കെ പേടിക്കേണ്ട ലക്ഷണങ്ങളാണ്. തുടക്കത്തിലെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായ ചികിത്സ ഉറപ്പാക്കാൻ ശ്രദ്ധിക്കുക.

മുൻകരുതലുകള്‍ എന്തൊക്കെ

നിപ വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളിലോ നിന്നാണ് രോഗം പടരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ജീവികള്‍ ഉള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് രോഗം പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പക്ഷികളും മൃഗങ്ങളും കടിച്ചതിന്റെ ബാക്കിയായി ലഭിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മാത്രമല്ല തുറന്നതും മൂടി വയ്ക്കാത്തതുമായ പാത്രങ്ങളില്‍ ശേഖരിക്കുന്ന പാനീയങ്ങള്‍ കുടിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. വൈറസ് ബാധയുള്ള വവ്വാലുകളുടെ ഉമിനീര്, കാഷ്ഠം എന്നിവയില്‍ നിന്നെല്ലാം രോഗം പടരാം. അതുകൊണ്ട് തന്നെ മൂടി വയ്ക്കാത്ത പാനീയങ്ങള്‍ കുടിക്കാതിരിക്കുക. ജലസ്രോതസുകളായ കിണറുകള്‍ പോലെയുള്ളവ കൃത്യമായി മൂടി സൂക്ഷിക്കണം. അതുപോലെ തന്നെ വളര്‍ത്ത് മൃഗങ്ങളുടെ ശരീര സ്രവവും മറ്റ് വിസര്‍ജ്ജ്യവുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്.

രോഗം ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും മാസ്‌കും ഉപയോഗിക്കാൻ ശ്രമിക്കുക. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സോപ്പിട്ട് കഴുകുകയോ അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യാൻ ശ്രമിക്കുക. സാമൂഹിക അകലം പാലിക്കേണ്ടതും വളരെ പ്രധാനമാണ്. കൃത്യമായ കരുതലും ജാഗ്രതയുമുണ്ടെങ്കില്‍ രോഗം വരാതെ ഒരു പരിധി വരെ സൂക്ഷിക്കാവുന്നതാണ്

Hot Topics

Related Articles