കഥോത്സവത്തിന് ശേഷം വരയുത്സവവുമായി വിദ്യാഭ്യാസ വകുപ്പ് ; പ്രീപ്രൈമറി വരയുത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കങ്ങഴയിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു

കോട്ടയം : കഥോത്സവത്തിന് ശേഷം വരയുത്സവവുമായി വിദ്യാഭ്യാസ വകുപ്പ്. പ്രീ പ്രൈമറി തലത്തിൽ കുട്ടികളുടെ വികാസ ശേഷികൾ ശക്തിപ്പെടുത്തി ബഹുമുഖ ബുദ്ധി മേഖലകളിലേക്ക് അവരെ സ്വാഭാവികമായി നയിക്കുന്ന പ്രവർത്തനങ്ങളുടെ പരമ്പരയിൽ രണ്ടാമത്തെ ഉത്സവമാണ് വരയുത്സവം.
പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന പ്രീപ്രൈമറി വരയുത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കങ്ങഴ ജിഎൽ പി എസ് സ്കൂളിലും കങ്ങഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമായി നിർവ്വഹിച്ചു.

Advertisements

യോഗത്തിൽ ഗവ.ചീഫ് വിപ്പ് എൻ ജയരാജ് അധ്യക്ഷനായി.എസ് എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമുൽ റോയി, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ പ്രസാദ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രി. മുകേഷ് മണി, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാ ബീഗം, ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേം സാഗർ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അംഗം വത്സലകുമാരി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്തംഗം ജോയ്സ് എം ജോൺസൺ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ബിനു ഏബ്രഹാം, ആശാ ജോർജ്ജ്, ബി.പി.സി. സുനിത. കെ എ, എച്ച്.എം ഫോറം സെക്രട്ടറി സതീഷ്കുമാർ,എസ് എസ് കെ പ്രതിനിധികൾ, സ്കൂൾ പ്രഥമാധ്യാപകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.കറുകച്ചാൽ സബ് ജില്ലയിലെ വിവിധ പ്രീ സ്കുളുകളിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.