രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടി ഭരണം നിലനിര്‍ത്തും ; സച്ചിൻ പൈലറ്റ്

ജയ്പൂര്‍ : രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടി ഭരണം നിലനിര്‍ത്തുമെന്ന് സച്ചിൻ പൈലറ്റ്. അടുത്ത സര്‍ക്കാരിനെ ആര് നയിക്കണമെന്ന കാര്യം പുതിയ എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയ ശേഷം ഹൈക്കമാന്റ് തീരുമാനിക്കും. ഭരണം മാറി മാറി വരുന്ന രീതി ഇത്തവണ അവസാനിപ്പിക്കുമെന്നും സച്ചിൻ പറഞ്ഞു.

Advertisements

2018ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നിറവേറ്റാനായി എന്നാണ് വിശ്വാസം. ബി.ജെ.പിയെ തോല്‍പ്പിക്കാൻ എല്ലാവരും ഒരുമിച്ച്‌ പൊരുതും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാര്‍ട്ടിക്ക് കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു രീതിയുണ്ട്. മല്ലികാര്‍ജുൻ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണ് പാര്‍ട്ടിയുടെ നേതാക്കള്‍. അവര്‍ എം.എല്‍.എമാരുമായി കൂടിയാലോചിച്ച ശേഷം ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കും.

Hot Topics

Related Articles