കോട്ടയം : മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു വയോധികയും കുഞ്ഞും അബദ്ധത്തിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുടുങ്ങി. ഇവർക്ക് രക്ഷകരായി എത്തിയത് ചങ്ങനാശ്ശേരി പോലീസും റെയിൽവേ പോലീസും. കഴിഞ്ഞദിവസം രാത്രിയാണ് ചങ്ങനാശേരിയിൽ നാടകീയ സംഭവങ്ങൾ ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ രാത്രിയിൽ നടന്ന ഒരു സംഭവമാണ്…
ഇന്നലെ രാത്രിയിൽ ചങ്ങനാശ്ശേരിയിൽ മലബാർ എക്സ്പ്രസ് വന്നിട്ട് പോയപ്പോൾ ജനറൽ കമ്പാർട്ട്മെന്റിനു വെളിയിൽ മധ്യ വയസ്കയും കയ്യിൽ ഒരു കൊച്ചു കുട്ടിയുമായി പരിഭ്രമിച്ച് നിൽക്കുന്നു. രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ അധികം ആളുകൾ ഇറങ്ങാൻ ഉണ്ടായിരുന്നില്ല, ട്രെയിനിൽ ഇറങ്ങിയ യാത്രക്കാർ ഈ സ്ത്രീയോട് പലതും ചോദിച്ചിട്ട് മിണ്ടുന്നില്ല. ഇവർക്ക് കേൾവി ശക്തി ഇല്ല എന്നും സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണെന്നും മനസ്സിലായി. ആളുകൾക്ക് സംശയമായി ഇനിയും കുട്ടിയെ തട്ടിക്കൊണ്ടു വന്നതാണെങ്കിലോ. അങ്ങനെ റെയിൽവേ ഉദ്യോഗസ്ഥന്മാരെ അറിയിച്ചതിൽ പ്രകാരം ചങ്ങനാശ്ശേരി പോലീസിലും റിപ്പോർട്ട് ചെയ്തു.
ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥന്മാരായ ഗോപകുമാർ, മോബിഷ്, സിബി എന്നിവർ റെയിൽവേ സ്റ്റേഷനിൽ എത്തി സ്ത്രീയിൽ നിന്ന് കൃത്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജനറൽ കമ്പാർട്ട്മെന്റിൽ നിന്നും മറ്റ് കമ്പാർട്ട്മെന്റിലേക്ക് മാറി കയറാൻ ശ്രമിച്ചതാണെന്നും ഇവരുടെ കൂടെയുള്ള ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. അങ്ങനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രെയിനിൽ നിന്നും ഇവരുടെ ബന്ധുക്കളെ കണ്ടെത്തി. ഈ കുട്ടിയുടെ അമ്മ കുട്ടിയെ കാണാതെ ട്രെയിനിൽ നിന്നും ചാടാൻ ശ്രമിച്ചു എന്ന വിവരം കോട്ടയത്തു നിന്നും അറിഞ്ഞു. റെയിൽവേ പോലീസ് അറിയിച്ചതിന് തുടർന്ന് ഉടൻതന്നെ യാത്ര അവസാനിപ്പിച്ച് അവർ കോട്ടയത്തു നിന്നും ഒരു ഓട്ടോറിക്ഷയിൽ ചങ്ങനാശ്ശേരിയിൽ എത്തി. ചങ്ങനാശ്ശേരി പോലീസ് കുട്ടിയെ അമ്മയ്ക്ക് കൈമാറി.
ഈ അവസരത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തി കുട്ടിയെ അമ്മയ്ക്ക് കൈമാറാൻ സഹകരിച്ച ചങ്ങനാശ്ശേരി പോലീസിന് ഒരു ബിഗ് സല്യൂട്ട്. ഈ സ്ത്രീയെയും കുഞ്ഞിനേയും കണ്ട് റെയിൽവേ പോലീസിൽ വിവരം അറിയിച്ച അതേ ട്രെയിനിൽ യാത്ര ചെയ്ത മിമിക്രി താരം അജേഷ് ചങ്ങനാശ്ശേരിയും അദ്ദേഹത്തോടൊപ്പം ഈ ഉദ്യമത്തിൽ സഹായിച്ച പേരറിയാത്ത കുരിശുംമൂട്ടിൽ നിന്നുള്ള രണ്ട് പെൺകുട്ടികൾക്കും നന്ദി….