കോട്ടയം : കാരാപ്പുഴ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പിടിയിലായത് സ്ഥിരമായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ നടത്തുന്ന തമിഴ്നാട് സ്വദേശി പളനിസ്വാമി. കോട്ടയം വെസ്റ്റ് പോലീസിന്റെ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് വീണ്ടുമൊരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ ഇയാളെ പിടികൂടാൻ കഴിഞ്ഞത്. കാരാപ്പുഴ മാളികപ്പീടിക ചെറുകരക്കാവ് ശിവപാർവ്വതി ക്ഷേത്രത്തിൽ കഴിഞ്ഞ 25 ന് രാത്രിയിലാണ് മോഷണം നടന്നത്.
മൂന്ന് ഭണ്ഡാരങ്ങളിലെ പണമായിരുന്നു ഇയാൾ കവർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കവർച്ചയ്ക്ക് ശേഷം ഭണ്ഡാരവുമായി രക്ഷപെടുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ വീടിന്റെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് പ്രതിയെ കുറിച്ച് വ്യക്തമായ ധാരണ പോലീസിന് കിട്ടിയെങ്കിലും ഇയാൾ ജില്ല വിട്ടിരുന്നു. എന്നാൽ അന്വേഷണം തുടരുന്നതിനിടെ വീണ്ടും കോട്ടയത്ത് എത്തിയെന്ന് കണ്ടെത്തിയാണ് പളനിസ്വാമിയെ അറസ്റ്റ് ചെയ്തത്.