ആലപ്പുഴ : ഒരു വ്യക്തിയുടെ അബദ്ധങ്ങൾ പാർട്ടി നിലപാടായി വാഖ്യാനിക്കരുതെന്ന് എം എം ആരിഫ് എം പി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാറിന്റെ തട്ടവിവാദ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.അനിൽകുമാറിന്റെ പ്രസംഗ വീഡിയോക്ലിപ്പ് കിട്ടിയപ്പോൾ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി സംസാരിച്ചു.
Advertisements
അനിൽകുമാർ അങ്ങനെ സംസാരിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി നയമല്ലെന്ന് ഗോവിന്ദൻ മാഷ് പറഞ്ഞ പശ്ചാത്തലത്തിലാണ് കെ ടി ജലീലിന്റെ പോസ്റ്റ് പങ്കുവച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിജാബിനുവേണ്ടി നിലകൊണ്ട പാർട്ടിയാണ് സിപിഎം. മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ അനിൽകുമാർ കൂടുതൽ ശ്രദ്ധിക്കണം. അബദ്ധത്തിൽ പറഞ്ഞതാവും.
അത് തെറ്റാണെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞിട്ടുണ്ടെന്നും ആരിഫ് കൂട്ടിച്ചേർത്തു.