കോട്ടയം : ഫെഡറൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ (FBOA) 35ാം ദേശീയ സമ്മേളനം ഒക്ടോബർ 14 ശനിയാഴ്ച കോട്ടയത്ത് നടക്കും. രാവിലെ 10.30 ന് കോട്ടയം എസ്.എച്ച് മൗണ്ട് ഐതോസ് കൺവെൻഷൻ സെൻററിൽ നടക്കുന്ന സമ്മേളനം ബഹു. കേരള സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാര ദാനം നിർവഹിക്കുന്നതാണ്. എ.ഐ.ബി.ഒ സി അഖിലേന്ത്യ ജനറൽ സെക്രട്ടറി രുപം റോയ് മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.
എഫ്.ബി.ഒ.എ അഖിലേന്ത്യ പ്രസിഡൻറ് സച്ചിൻ ജേക്കബ് പോൾ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, ജനറൽ സെക്രട്ടറി ഷിമിത്ത് പി.ആർ സ്വാഗതവും, ട്രഷറർ ജെനിബ്.ജെ. കാച്ചപ്പിള്ളി കൃതജ്ഞതയും രേഖപ്പെടുത്തുന്നതാണ്. ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡൻറ് പി.വി. ജോയ്, എ.ഐ.ബി.ഒ.സി കേരള സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ, ഫെഡറൽ ബാങ്ക് എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി സുജിത്ത് രാജു, ഫെഡറൽ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്സ് ഫോറം ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ എന്നിവർ യോഗത്തിൽ ആശംസയർപ്പിച്ചു കൊണ്ട് സംസാരിക്കുന്നതാണ്. വിദ്യാഭ്യാസ പുരസ്കാരങ്ങൾ ചടങ്ങിൽ സമ്മാനിക്കുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ബാങ്കിംഗ് രംഗം നേരിടുന്ന കടുത്ത പ്രതിസന്ധികളെയും, വെല്ലുവിളികളേയും സമ്മേളനം ചർച്ച ചെയ്യും. ബാങ്കിംഗ് രംഗത്ത് നടമാടുന്ന ജനവിരുദ്ധവും, തൊഴിലാളി വിരുദ്ധവുമായ നയങ്ങൾക്കെതിരെയും ദേശീയ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തും. രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തഞ്ഞൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.