മത്സരത്തിനിടെ ഗ്രൗണ്ടില്‍ നമസ്‌ക്കരിച്ച സംഭവം ; പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് പരാതി നൽകി അഭിഭാഷകൻ

ഡൽഹി : പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് പരാതി. നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടില്‍ നമസ്‌ക്കരിച്ച സംഭവത്തില്‍ സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് മുഹമ്മദ് റിസ്‌വാനെതിരെ ഐസിസിക്ക് പരാതി നല്‍കിയത്.ഈ മാസം 6ന് ഹൈദരാബാദില്‍ നടന്ന മത്സരത്തിനിടെ താരം നമസ്‌ക്കരിച്ചത് ഐസിസി ചട്ടങ്ങള്‍ ലംഘിച്ചാണാന്നാണ് പരാതി. റിസ്‌വാന്റെ നീക്കം ക്രിക്കറ്റ് സ്പിരിറ്റിനെതിരാണെന്നും പരാതിയില്‍ ആരോപിക്കുന്നു. പാക് താരങ്ങള്‍ മത്സരത്തിനിടെ നിസ്‌ക്കരിക്കുന്നത് പുതിയ സംഭവമല്ല. 

Advertisements

നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ വിജയം ഗാസയ്ക്ക് സമര്‍പ്പിച്ച താരത്തിന്റെ ട്വീറ്റും വാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേസമയം, ഇന്ത്യ പാക് മത്സരത്തില്‍ മുഹമ്മദ് റിസ്‌വാന് നേരെ ജയ്ശ്രീരാം വിളികള്‍ ഉയര്‍ന്നതും പ്രതിഷേധങ്ങള്‍ക്കിടയാക്കി. മുഹമ്മദ് റിസ്‌വാനെ പിന്തുണച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച സജീവമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ മാസം 6ന് ഹൈദരാബാദില്‍ നടന്ന മത്സരത്തിനിടെ താരം നമസ്‌ക്കരിച്ചത് ഐസിസി ചട്ടങ്ങള്‍ ലംഘിച്ചാണാന്നാണ് പരാതി. റിസ്‌വാന്റെ നീക്കം ക്രിക്കറ്റ് സ്പിരിറ്റിനെതിരാണെന്നും പരാതിയില്‍ ആരോപിക്കുന്നു. പാക് താരങ്ങള്‍ മത്സരത്തിനിടെ നിസ്‌ക്കരിക്കുന്നത് പുതിയ സംഭവമല്ല. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ വിജയം ഗാസയ്ക്ക് സമര്‍പ്പിച്ച താരത്തിന്റെ ട്വീറ്റും വാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേസമയം, ഇന്ത്യ പാക് മത്സരത്തില്‍ മുഹമ്മദ് റിസ്‌വാന് നേരെ ജയ്ശ്രീരാം വിളികള്‍ ഉയര്‍ന്നതും പ്രതിഷേധങ്ങള്‍ക്കിടയാക്കി. മുഹമ്മദ് റിസ്‌വാനെ പിന്തുണച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച സജീവമാണ്.

Hot Topics

Related Articles