കോട്ടയം : ജനറൽ ആശുപത്രി പി പി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സ്തനാർബുദ ബോധവൽക്കരണ ക്ലാസും വിവിധ പരിപാടികളും ഡി എം ഒ ഡോ, എൻ പ്രിയ ഉദ്ഘാടനം ചെയ്തു. സ്തനാർബുദ ആരംഭം ഓരോ വ്യക്തിക്കും സ്വയം കണ്ടെത്തി ഡോക്റുടെ നിർദ്ദേശാനുസരണം ചികിത്സിച്ച് പൂർണമായി മാറ്റാൻ കഴിയുമെന്ന് ഡി എം ഒ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രോഗബാധിതരെ സാമൂഹികമായും മാനസികമായും ചേർത്ത് നിർത്തുകയാണ് ഈ മാസാചരണത്തിന്റെ ലക്ഷ്യം. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം ശാന്തി അധ്യക്ഷത വഹിച്ചു. മാസാചരണത്തിന്റെ പ്രസക്തി പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. വി എസ് ശശിലേഖ അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. വിദ്യാധരൻ, ആർ എം ഒ ഡോ. ആശ പി നായർ എച്ച് എം സി അംഗം പി.കെ ആനന്ദക്കുട്ടൻ, ഡി ശ്രീനിവാസ്, ബിബിത ശിശുപാലൻ എന്നിവർ പ്രസംഗിച്ചു. ഗവൺമെന്റ് നേഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റും മന്ദിരം ആശുപത്രിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവൽക്കരണ ക്ലാസും ആശുപത്രി ജീവനക്കാരുടെ ഗാനമേളയും നടന്നു.