തൃഷയെ കിട്ടിയില്ലെങ്കിലും മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി ; വീണ്ടും വിവാദമായി മൻസൂര്‍ അലിഖാന്റെ പ്രസംഗം

ന്യൂസ് ഡെസ്ക് : നടി തൃഷയെ കുറിച്ച്‌ മൻസൂര്‍ അലി ഖാൻ സിനിമയില്‍ അഭിനയിച്ച തൃഷ, അര്‍ജുൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരെക്കുറിച്ച്‌ വേദിയില്‍ സംസാരിക്കുകയായിരുന്നു മൻസൂര്‍ അലിഖാൻ. ആക്ഷൻ രംഗങ്ങളിലെ നടൻ അര്‍ജുന്റെ കഴിവിനെക്കുറിച്ച്‌ പുകഴ്‌ത്തി പറഞ്ഞ മൻസൂര്‍ അലി ഖാൻ തൃഷയേയും മഡോണയേയും കുറിച്ച്‌ പറഞ്ഞ വാക്കുകളില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്ന ആരോപണമാണ് ഉയര്‍ന്നു വരുന്നത്. ആക്ഷൻ കിങ് അര്‍ജുനോടൊപ്പം ഫൈറ്റ് സീൻ ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത് കിട്ടിയില്ല. അങ്ങനെയുള്ള സീനുകള്‍ ലിയോയില്‍ ഇല്ല. കുറേ സിനിമകള്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ആക്ഷൻ ചെയ്താല്‍ എട്ടു പത്ത് ദിവസം പിന്നെ ശരീരം വേദനയായിരിക്കും. 

Advertisements

പിന്നെ തൃഷാ മേഡത്തിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചില്ല. ലോകേഷ് കനകരാജ് പടം ആയതുകൊണ്ട് മുഴുവൻ അടിയും പിടിയും ഒക്കെയാണ്. തൃഷയെ ഫ്ലൈറ്റില്‍ കൊണ്ട് വന്ന് അങ്ങനെ തന്നെ തിരിച്ച്‌ കൊണ്ട് പോയി. അതും കിട്ടിയില്ല. പിന്നെ മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. സെറ്റിലേക്ക് മഡോണ വന്നപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പക്ഷെ അത് പെങ്ങള്‍ കഥാപാത്രം ആയിരുന്നു’- മൻസൂര്‍ അലി പറഞ്ഞു. മൻസൂര്‍ അലി സംസാരിക്കുമ്പോള്‍ മുഖഭാവത്തില്‍ വ്യത്യാസം വരുന്ന മഡോണയെ വീഡിയോയില്‍ കാണാം. മൻസൂറിന്റെ വാക്കുകളില്‍ മഡോണ ഒട്ടും കംഫര്‍ട്ടബിള്‍ അല്ല എന്നാണ് പലരും എക്സിലുടെ കമന്റ് ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃഷയുടെ പ്രതികരണത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ചിന്മയ തുടങ്ങിയവര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവില്‍ സൗത്ത് ഇന്ത്യൻ ആര്‍ട്ടിസ്റ്റ് സംഘടനയായ നടികര്‍ സംഘവും മൻസൂര്‍ അലി ഖാനെതിരെ രംഗത്തെത്തിയിരുന്നു. ലിയോയില്‍ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാല്‍ താൻ നിരാശനായെന്നാണ് മൻസൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി. 150 സിനിമകളില്‍ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’ എന്നാണ് മൻസൂര്‍ അലി ഖാൻ പറഞ്ഞത്. 

Hot Topics

Related Articles