ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ : ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പത്തനംതിട്ട :
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഡിസംബര്‍ 10 വരെ രണ്ടാഴ്ച നീണ്ടുനില്ക്കുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ വിപുലമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ-ശിശു വികസനവകുപ്പു നടപ്പാക്കുന്ന പദ്ധതികളെകുറിച്ച് ജില്ലാ വനിതാ ശിശു-വികസന ഓഫീസര്‍ യു അബ്ദുള്‍ ബാരിയും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 എന്ന വിഷയത്തില്‍ അഡ്വ. അശ്വതി ദാസും ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്തു കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles