ശബരിമല തീർത്ഥാടനം : വലിയ നടപ്പന്തലില്‍ സ്റ്റീല്‍ കുപ്പിയിൽ കുടിവെള്ള വിതരണം നടത്തി

ശബരിമല :
വലിയ നടപ്പന്തലില്‍ അയ്യപ്പഭക്തര്‍ക്ക്  അശ്വാസമായി ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ സ്റ്റീല്‍ കുപ്പികളില്‍ ഔഷധവെള്ള വിതരണം. മലകയറിയെത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമാവുകയാണ് കുടിവെള്ള വിതരണം. ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് സ്റ്റീല്‍ കുപ്പികളില്‍ ദേവസ്വം ബോർഡ് കുടിവെള്ളം വിതരണം ചെയ്യുന്നത്. പൂങ്കാവനം മാലിന്യ മുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കുടിവെള്ള വിതരണം. വെള്ളം കുടിച്ച ശേഷം ഉടന്‍ തന്നെ കുപ്പിവെള്ളം മറ്റുള്ള ഭക്തര്‍ക്ക് നല്‍കുകയും കാലിയായ മുറയ്ക്ക് തിരിച്ചേല്‍പ്പിക്കുകയും ചെയ്യും. ഭക്തര്‍ക്കെല്ലാം  ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്. നടപ്പന്തലിൻ്റെ രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. വരികള്‍ക്കിടയിലുള്ള ഭക്തര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ സ്റ്റീല്‍ കുപ്പികളില്‍ വെള്ളം നല്‍കുന്നതിലൂടെ സാധിക്കും.

Advertisements

Hot Topics

Related Articles