പരിപ്പ് – കോട്ടയം കെ എസ് ആർ ടി സി ബസ് പുനരാരംഭിക്കണം; യുഡിഫ് 

പരിപ്പ്: പരിപ്പ് – കോട്ടയം റൂട്ടിൽ അരനൂറ്റാണ്ടോളമായി സർവ്വീസ് നടത്തിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് യു ഡി എഫ് പരിപ്പ് മേഖലാ യോഗം ആവശ്യപ്പെട്ടു. കുടയംപടി- പരിപ്പ് റോഡിന്റെ പുനരുദ്ധാരണത്തോടനുബന്ധിച്ചാണ് ബസ് സർവ്വീസ് നിർത്തിവച്ചത്. റോഡുപണി കഴിഞ്ഞ് ഒരു വർഷമായിട്ടും സർവ്വീസ് ആരംഭിച്ചിട്ടില്ല. എത്രയും വേഗം ബസ് സർവ്വീസ് പുനരാരംഭിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം. കുഴിവേലിപടി – ഹൈസ്‌കൂൾ – ചേനപ്പാടി റോഡ്, പുത്തൻതോട് – തൊള്ളായിരം റോഡ് എന്നീ റോഡുകളിൽകൂടി ഇരുചക്ര വാഹനങ്ങളിൽ പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പഞ്ചായത്തുകൾക്ക് നൽകേണ്ട പദ്ധതി വിഹിതം വെട്ടിക്കുറച്ച് ടെൻഡർ നടപടികൾ മനപ്പൂർവ്വം വൈകിപ്പിച്ചതുമൂലം പഞ്ചായത്ത് റോഡുകളുടെ പണികൾ നടക്കുന്നില്ല. റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.  കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം യോഗം ഉത്ഘാടനം ചെയ്തു. യു ഡി എഫ് അയ്മനം മണ്ഡലം ചെയർമാൻ ജയ്‌മോൻ കരീമഠം അധ്യക്ഷത വഹിച്ചു. യു ഡി എഫ് മണ്ഡലം കൺവീനർ ബാബു ഏബ്രഹാം, എം പി ദേവപ്രസാദ്, ബിജി ചാലയ്ക്കൽ, ഒളശ്ശ ആന്റണി, ബിജു ജേക്കബ്, രാജുമോൻ വി കെ, ബിജു മാന്താറ്റിൽ, സുമ പ്രകാശ്, രാജീവ് കെ സി, കുഞ്ഞുമോൻ പള്ളിക്കണ്ടം, ബിനോയ് പുതുവൽ, ജോജി, മനോജ് കോയിത്തറ, ചിന്നമ്മ പാപ്പച്ചൻ, അംബിക  എന്നിവർ പ്രസംഗിച്ചു. 

Advertisements

Hot Topics

Related Articles