ഉണക്കമുന്തിരി പതിവായി കഴിച്ചാൽ? അറിയാം…

ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വൈറ്റമിനുകളും നമുക്ക് പച്ചക്കറികളിൽ നിന്നും പഴങ്ങളിൽ നിന്നും എല്ലാം ലഭിക്കാറുണ്ട്. പഴങ്ങളായും അത് ഉണക്കി കഴിച്ചാലും പോഷകങ്ങൾ ഏറെയാണ് ലഭിക്കുക. അത്തരത്തില്‍ പോഷക സമൃദ്ധമാണ് ഉണക്കമുന്തിരി. നല്ല കറുത്ത ഉണക്കമുന്തിരി നമ്മള്‍ പതിവാക്കുകയാണെങ്കില്‍ അത് ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. 

Advertisements

പ്രത്യേകിച്ച്, ഉണക്കമുന്തിരിയില്‍ വിറ്റമിന്‍ സി, മിനറല്‍സ്, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയിരിക്കുന്നു. രാവിലെ തന്നെ ഉണക്കമുന്തിരി കഴിച്ചാല്‍ നിരവധി ഗുണങ്ങളാണ് നമ്മളുടെ ആരോഗ്യത്തിന് ലഭിക്കുക. പ്രത്യേകിച്ച് അന്നത്തെ ദിവസത്തേക്കുള്ള എനര്‍ജി ലഭിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുപോലെ തന്നെ, വ്യായാമം ചെയ്യുന്നതിന് മുന്‍പ് നമ്മള്‍ കുറച്ച് ഉണക്കമുന്തിരി കഴിക്കുകയാണെങ്കില്‍ നമ്മള്‍ക്ക് വ്യായാമം ചെയ്യാനുള്ള എനര്‍ജി ലഭിക്കുന്നതാണ്. അതിനാല്‍, രാവിലെ തന്നെ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇടസമയത്ത് സ്‌നാക്ക്‌സ് പോലെ ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. കഴിക്കുമ്പോള്‍ ഒരിക്കലും അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

നമ്മളുടെ ദഹന വ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ അതിന് നല്ല നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. നാരുകളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. ഇത് നമ്മളുടെ ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്ന മലബന്ധ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ മുന്തിരി കഴിച്ചാല്‍ മതി. ഇത് മലബന്ധ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും വയറ്റില്‍ ഗ്യാസ് നിറയുന്നത് പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ഉണക്കമുന്തിരിയില്‍ ധാരാളം മിനറല്‍സ് അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇതില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ ബോറോണ്‍ അടങ്ങിയിരിക്കുന്നു. ഇതെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ.് അതിനാല്‍, പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇത് എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, എല്ല് തേയ്മാനം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.

ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കൊളസട്രോള്‍ അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം എന്നിവ കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതുപോലെ തന്നെ, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ.് കാരണം, ഇതില്‍, പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അതുപോലെ ഇതില്‍ കൊഴുപ്പ് കുറവാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കും. അതുപോലെ ഇതിലെ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. കൂടാതെ, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. അതിനാല്‍ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലത് തന്നെ.

Hot Topics

Related Articles