കോട്ടയം : ഈരയിൽ ക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ ബൈക്കുകൾ കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം രണ്ട് പേർക്ക് പരിക്ക്. ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഒരേ ദിശയിൽ നിന്നും എത്തിയ ബൈക്കുകൾ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽപ്പെട്ട വരെ ഇതുവഴി എത്തിയ കാർ യാത്രക്കാരാണ് ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Advertisements