ലഹരിയ്ക്കും ഗുണ്ടകൾക്കും വെവ്വേറെ സ്ക്വാഡ് : അക്രമം കാട്ടിയാൽ ഇടിയും കേസും പാഴ്സൽ : ജില്ലകളിൽ അക്രമികൾക്കെതിരെ കർശന നടപടിയുമായി പൊലീസ്

കൊച്ചി : ലഹരി മാഫിയയെയും ഗുണ്ടാ സംഘങ്ങളെയും അമർച്ച ചെയ്യാൻ ജില്ലകളിൽ രണ്ട് സ്ക്വാഡുമായി പൊലീസ്.
ഗുണ്ടാ സംഘങ്ങളെയും സ്വര്‍ണക്കടത്ത് മണ്ണ്, മയക്ക് മരുന്ന് മാഫിയകളെയും അമര്‍ച്ച ചെയ്യാനായാണ് എല്ലാ പൊലീസ് ജില്ലകളിലും രണ്ട് സ്ക്വാഡ് രൂപീകരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാം നോഡല്‍ ഓഫീസറായ ‘ഓര്‍ഗനൈസ്ഡ് ക്രൈം സ്ക്വാഡി’ന്റെ ഭാഗമായാകും ഇവ പ്രവര്‍ത്തിക്കുക. നര്‍ക്കോട്ടിക് ഡിവൈഎസ്പിമാര്‍ക്കാകും ജില്ലാ സ്ക്വാഡിന്റെ ചുമതല.

Advertisements

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചതാണിത്. കേരള പൊലീസ് ഓര്‍ഗനൈസ്ഡ് ക്രൈം സ്ക്വാഡ് രൂപീകരിക്കുന്നതായി ഇന്നലെ ജാഗ്രതാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വര്‍ണക്കടത്ത് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനാണ് ‘ഓര്‍ഗനൈസ്ഡ് ക്രൈം സ്ക്വാഡ്’ രൂപീകരിച്ചതെങ്കിലും സാധാരണ ഗുണ്ടകള്‍ക്കെതിരായ നടപടിയും ഈ സ്ക്വാഡ് ഏറ്റെടുക്കും. ക്രമസമാധാനപാലന ചുമതലയുള്ള ഡിവൈഎസ്പിമാരും അസിസ്റ്റന്റ് കമീഷണര്‍മാരും ഈ സ്ക്വാഡിന് ആവശ്യമായ സഹായം നല്‍കും. മയക്കുമരുന്ന്, സ്വര്‍ണക്കടത്ത്, മണ്ണ് മാഫിയ തുടങ്ങിയവരെയും അമര്‍ച്ച ചെയ്യും.

മയക്കുമരുന്ന്, സ്വര്‍ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ഇന്‍റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക ഇന്‍റലിജന്‍സ് സംഘങ്ങള്‍ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നടന്ന വര്‍ഗീയ കൊലപാതകങ്ങളിലെ പ്രതികളെ എത്രയും വേഗം പിടികൂടാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും അതിന് സാമ്ബത്തിക സഹായം നല്‍കുന്നവരെയും കണ്ടെത്തും.

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ നിര്‍മിച്ച്‌ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ 88 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 31 പേര്‍ അറസ്റ്റിലായി. ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സൈബര്‍ പോലീസ് സ്റ്റേഷനെയും സൈബര്‍ സെല്ലിനെയും സൈബര്‍ഡോമിനെയും ചുമതലപ്പെടുത്തി.

അതിഥി തൊഴിലാളികളെ നിരീക്ഷിക്കും
മയക്ക് മരുന്ന് വരവും അന്വേഷിക്കും

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബുകളില്‍ പൊലീസ് കര്‍ശന നിരീക്ഷണം നടത്തും. അവര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും പരിശോധിക്കും. ഇതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും ഉന്നത പൊലീസ് യോഗം തീരുമാനിച്ചു. അതിഥി തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉള്‍പ്പെടെ സാമൂഹ്യ മാധ്യമങ്ങളിലെ ഗ്രൂപ്പുകളും പൊലീസ് നിരീക്ഷിക്കും.

അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐജിമാര്‍, റേഞ്ച് ഡി ഐ ജിമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം.

പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. രാത്രി പത്ത് മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി മുഴുവന്‍ പൊലീസ് സേനയെയും വിന്യസിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.