കേരള ബജറ്റ് ; മുതിർന്ന പൗരന്മാർക്ക് കെയർ സെന്ററുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം : മുതിർന്ന പൗരന്മാർക്ക് കെയർ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനുമായി യുവാക്കള്‍ വിദേശത്തേക്ക് കുടിയേറുന്നത് മൂലമുള്ള പ്രധാന സ്ഥിതി വിശേഷം മുതിർന്നവരെ പരിചരിക്കാൻ പ്രൊഡക്ടീവ് ഏജ് ഗ്രൂപില്‍ പെട്ടവരുടെ എണ്ണം കുറയുന്നുവെന്നതാണെന്ന് മന്ത്രി പറഞ്ഞു.

Advertisements

കേരള ജനസംഖ്യയുടെ 20 ശതമാനം 60 വയസിന് മുകളില്‍ പ്രായമുള്ളവരായി അതിവേഗം മാറും. അവർക്ക് തുണയാകാൻ വലിയൊരു ശതമാനം വീടുകളിലും മക്കള്‍ ഉള്‍പെടെയുള്ളവർ ഇല്ല എന്നുള്ളതാണ് യാഥാർഥ്യം. ഈ സാഹചര്യത്തില്‍ മുതിർന്നവർക്കും മറ്റുള്ളവരുടെ തുണ വേണ്ടുന്നവർക്കും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ കഴിയുന്നതിന് വേണ്ട പിന്തുണ നല്‍കേണ്ടതുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദഗ്ധരായ ആരോഗ്യ പ്രവർത്തകരും നഴ്‌സുമാരും ഏറ്റവും കൂടുതലുള്ള നാടാണ് കേരളം. സമാധാന പൂർണവും പ്രകൃതി സുന്ദരുവുമായ നല്ല കാലാവസ്ഥയുള്ള ഏറെ പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. ഇവിടങ്ങളില്‍ കെയർ സെന്ററുകള്‍ സ്ഥാപിച്ച്‌ ആരോഗ്യ പരിചരണവും സംരക്ഷണവും നല്‍കുന്ന പദ്ധതിയാണ് ആവിഷ്കരിക്കുകയെന്ന് ധനമന്ത്രി വ്യക്തമാക്കി.

കേരളത്തിന് പുറത്ത് നിന്നുള്ള ആളുകള്‍ക്കും വിദേശികള്‍ക്കും ഇത്തരം കേന്ദ്രങ്ങളില്‍ പരിചരണം നല്‍കും. സ്വകാര്യ മേഖലയുടെ പങ്കിളത്തത്തോടെ അന്തർദേശീയ നിലവാരത്തില്‍ വികസിപ്പിക്കാൻ കഴിയുന്ന ഈ സംരംഭം സംസ്ഥാനത്തിന്റെ സവിശേഷമായൊരു പദ്ധതിയായി മാറും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിശ്രമ ജീവിതത്തിനും പരിചരണത്തിനും വന്നെത്തുന്നവരുടെ കെയർ ഹബായി കേരളം മാറുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ സമ്ബദ് വ്യവസ്ഥയ്ക്കും വലിയ മുതല്‍ക്കൂട്ടാവുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.