ജീവഹാനി സംഭവിക്കുമ്പോള്‍ മാത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത് ; അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം : മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സർക്കാരിനെ വിമർശിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.സർക്കാരിന്‍റേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ കൃത്യവിലോപമാണെന്നും ജീവഹാനി സംഭവിക്കുമ്പോള്‍ മാത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

Advertisements

ഇത് കാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്.പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതില്‍ ജില്ലാ ഭരണകൂടവും സർക്കാരും പൂർണമായും പരാജയപ്പെട്ടു.സംഭവം നടക്കുമ്പോള്‍ മാത്രമാണ് വകുപ്പു മന്ത്രി പ്രത്യക്ഷപ്പെടുന്നത്. വനം വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ചയാണ് വിലപ്പെട്ട ഒരുജീവൻ കൂടി നഷടപ്പെടാൻ കാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാനന്തവാടിയില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Hot Topics

Related Articles