കടുത്തുരുത്തിയിൽ ടിപ്പറിന് പിന്നില്‍ കാറിടിച്ചുണ്ടായ അപകടം; ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിഫാം ഉടമ മരിച്ചു

കടുത്തുരുത്തി; ടിപ്പറിന് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കോഴി ഫാമുടമ മരിച്ചു. ഞീഴൂര്‍ വടക്കേനിരപ്പില്‍ ചെരുവില്‍ സി.എ. സുഗതന്‍ (63) ആണ് മരിച്ചത്. ഞീഴൂര്‍ ഭജനമഠം റോഡില്‍ വടക്കേനിരപ്പില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് തെള്ളത്തെ കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. 

Advertisements

കോഴി ഫാം നടത്തുന്ന സുഗതന്‍ തൊഴിലാളികളെ കാറില്‍ ഫാമിലേക്കു കൊണ്ടു വരുമ്പോഴാണ് അപകടം. കാറിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റൂ. മൃതദേഹം ഇന്ന് (വെള്ളി) 4.30ന് ഞീഴൂര്‍ വ്യാപാര ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌ക്കാരം നാളെ (ശനി) രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ ഉഷ അമ്പഴത്തുങ്കല്‍ കുടുബാംഗം. മക്കള്‍ – ആഷ്‌ന, അമൃത, ആനന്ദ്. മരുമക്കള്‍ – ഹരികൃഷ്ണന്‍ മംഗലത്ത് മണിമല, രാഖി പൊങ്ങശ്ശേരില്‍ കോഴാ.

Hot Topics

Related Articles