വീട്ടിൽ നിന്നും വഴിതെറ്റിയിറങ്ങിയ നാലുവയസുകാരൻ നടന്നു പോയത് ഒന്നര കിലോമീറ്റർ; വഴിയിൽ കരഞ്ഞു നിന്ന കുഞ്ഞിന്റെ മാതാപിതാക്കളെ അരമണിക്കൂറിനകം കണ്ടെത്തി നൽകി കോട്ടയം ഈസ്റ്റ് പൊലീസ്; കാക്കിയ്ക്കുള്ളിലെ കരുതലുമായിറങ്ങിയ പൊലീസ് മാമ്മൻമാർക്ക് നിറഞ്ഞ കയ്യടി നൽകി കോട്ടയം നഗരം

കോട്ടയം: വീട്ടിൽ നിന്നും വഴിതെറ്റിയിറങ്ങിയ നാലുവയസുകാരന്റെ മാതാപിതാക്കളെ അരമണിക്കൂറിനകം കണ്ടെത്തി കൈമാറി കോട്ടയം ഈസ്റ്റ് പൊലീസ്. കോട്ടയം ഈസ്റ്റ് പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് അരമണിക്കൂറിനകമാണ് കുട്ടിയെ കണ്ടെത്തി നൽകിയത്. കോട്ടയം കഞ്ഞിക്കുഴി കീഴുക്കുന്നിനു സമീപത്തു നിന്നും കാണാതായ ഇതരസംസ്ഥാന തൊഴിലാളികളുടെ നാലുവയസുള്ള ആൺകുട്ടിയെയാണ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഏൽപ്പിച്ചത്.

Advertisements

വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കീഴുക്കുന്ന് ഭാഗത്തായിരുന്നു സംഭവം. ബീഹാർസ്വദേശികളായ ദമ്പതിമാർ മാസങ്ങളോളമായി ഇവിടെയാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ടോടെ ദമ്പതികളുടെ മറ്റൊരു ബന്ധു ഈ ലോഡ്ജിൽ എത്തി. ഇവരുടെ കുട്ടികൾ രാവിലെ ലോഡ്ജിനു മുന്നിലെ സ്ഥലത്ത് കളിക്കുന്നതിനിടെ നാലുവയസുകാരനായ ആൺകുട്ടിയ്ക്ക് വഴി തെറ്റുകയായിരുന്നു. തുടർന്ന്, റോഡിലേയേക്കിറങ്ങി നടന്ന കുട്ട എത്തി നിന്നത് പൊൻപള്ളി ഭാഗത്തേയ്ക്കുള്ള റോഡിലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിനു നടുവിൽ നിന്ന് കരഞ്ഞ കുട്ടിയുടെ വിവരം നാട്ടുകാരാണ് കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിച്ചത്. തുടർന്ന്, ഈസ്റ്റ് എസ്‌ഐ നെൽസണിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രതീഷ് രാജ്, രമേശൻ ചെട്ടിയാർ, അനിക്കുട്ടൻ, വനിതാ സിവിൽ പൊലീസ് ഓഫിസർ സുരമ്യ, അജിത്ത് ബാബു എന്നിവർ ചേർന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന്, കുട്ടിയുടെ മാതാപിതാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൃത്യമായി സംസാരിക്കാത്ത കുട്ടിയുടെ ഭാഷയും പൊലീസിനു പ്രശ്‌നമായിരുന്നു. തുടർന്ന്, കുട്ടിയുടെ പിതാവ് അപ്പോൾസറി ജോലികൾ ചെയ്യുന്ന ആളാണ് എന്ന് മനസിലാക്കിയ പൊലീസ് സംഘം ഇദ്ദേഹത്തെ കണ്ടെത്തി. തുടർന്ന്, കുട്ടിയുടെ മാതാപിതാക്കൾ താമസിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന കുട്ടിയുടെ മാതാപിതാക്കളെയാണ് കണ്ടത്. തുടർന്ന്, പൊലീസ് സംഘം കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറി. സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി മാതാപിതാക്കൾ കുട്ടിയെ സ്വീകരിക്കുകയും ചെയ്തു. കൈക്കൂപ്പി പ്രാർത്ഥനയോടെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് സംഘത്തെ മാതാപിതാക്കൾ സ്വീകരിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസിന്റെയും, കേരള പൊലീസിന്റെയും കരുതലിന്റെ ഉദാഹരണം കൂടിയായി ഈ കുട്ടിയെ കണ്ടെത്തൽ..!

Hot Topics

Related Articles