ഇനിയും ബിജെപി അധികാരത്തിലെത്തിയാൽ ഇന്ത്യയിലെ ജനങ്ങൾ വിറകടുപ്പിലേക്ക് മാറേണ്ടി വരും ; മമത ബാനർജി

കൊല്‍ക്കത്ത : കേന്ദ്രത്തില്‍ ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ പാചകവാതക വില 2,000 രൂപവരെ ഉയർന്നേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജി.ജനങ്ങള്‍ വീണ്ടും വിറകടുപ്പിലേക്ക് മാറേണ്ടിവരുമെന്നും അവർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളിലെ ഝാട്ഗ്രാം ജില്ലയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അവർ.

Advertisements

ബി.ജെ.പി. വീണ്ടും ജയിച്ചാല്‍ അവർ പാചകവാതകത്തിന്റെ വില 1500 – 2000 രൂപ വരെ ഉയർത്തിയെന്നുവരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ വീണ്ടും അധികാരത്തില്‍ എത്തുകയാണെങ്കില്‍ അടുപ്പില്‍ തീ കത്തിക്കാൻ ജനങ്ങള്‍ വീണ്ടും വിറകുശേഖരിക്കാൻ ഇറങ്ങേണ്ടിവരും – മമത പറഞ്ഞു.ബിജെപി വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നില്ല. കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി തീർക്കാത്തപക്ഷം അവ ബംഗാള്‍ സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കും. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ പണിതുടങ്ങിയ വീടുകളുടെ നിർമാണ പ്രവർത്തനങ്ങള്‍ പാതിവഴിയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇങ്ങനെപോയാല്‍ അവശേഷിക്കുന്ന നിർമാണം സംസ്ഥാന സർക്കാർ പൂർത്തിയാക്കുമെന്നും മമത പറഞ്ഞു. എം.ജി.എൻ.ആർ.ഇ.ജി.എ. പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്കും കൃത്യമായ ജോലിയോ വരുമാനമോ ലഭിക്കാത്ത സാഹചര്യമാണ്. 59 ലക്ഷം യുവാക്കള്‍ക്ക് നല്‍കാനുണ്ടായിരുന്ന തുക സംസ്ഥാന സർക്കാരാണ് കൊടുത്തതെന്നും കേന്ദ്രസർക്കാരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് കിട്ടാനുണ്ടായിരുന്ന തുക ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു.

Hot Topics

Related Articles