എൻ.ഡി.എ കോട്ടയം നിയോജക മണ്ഡലം ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടയം : കേരളത്തിൽ യുഡിഎഫ് എൽഡിഎഫ് മുന്നണികൾ പരസ്പരം മത്സരിച്ച് അതിർത്തി കടന്ന് കഴിയുമ്പോൾ പരസ്പരം തോളിൽ കൈയ്യിട്ടു നടക്കുന്ന പ്രതിഭാസം കേരളത്തിലെ വോട്ടർമാർ തിരിച്ചറിയുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്ന് എൻ.ഡി.എ കോട്ടയം നിയോജക മണ്ഡലം ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്ത് ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു അഭിപ്രായപ്പെട്ടു. ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എജി തങ്കപ്പൻ, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി എ ബി ജയപ്രകാശ്, ബിജെപി മധ്യമേഖല സെക്രട്ടറി നീറിക്കാട് കൃഷ്ണകുമാർ, മധ്യമേഖല ഉപാദ്ധ്യക്ഷൻ ടിഎൻ ഹരികുമാർ, ബിഡിജെഎസ് സംസ്ഥാന സമിതി അംഗം പി അനിൽകുമാർ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം സിഎൻ സുഭാഷ്, ജില്ലാ വൈസ് പ്രസിഡൻ്റ് റീബവർക്കി, കുസുമാലയം ബാലകൃഷ്ണൻ, ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ശാന്താറാം റോയി തോളൂർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles