മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ : ആശാൻ ശതാബ്ദിയാചരണം ഉദ്ഘാടനം ചെയ്തു

തിരുവല്ല : മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കം കുറിച്ച മഹാകവിയാണ് കുമാരനാശാനെന്ന് എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ ആശാൻ ദേഹവിയോഗം ശതാബ്ദിയാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവനെ കണ്ടുമുട്ടിയതാണ് കുമാരൻ എന്ന ബാലന്റെ ജീവിതത്തെ മാറ്റിമറിച്ചത്. തീരാവ്യാധികൾ മൂലം ശയ്യാവലംബനായിരുന്ന കുമാരനെ 18-ാം വയസ്സിൽ ഗുരുദേവൻ കാണുകയുണ്ടായി. തന്നോടൊപ്പം കുമാരന്‍ കഴിയട്ടെ എന്ന് ഗുരു നിര്‍ദ്ദേശിച്ചു. അങ്ങിനെയാണ് കുമാരന്‍ ഗുരുവിനോടൊപ്പം കൂടുകയും പ്രീയ ശിഷ്യന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നത്.
കുമാരന്റെ കഴിവുകൾ മനസിലാക്കിയ ഗുരുദേവന്റെ നിർദ്ദേശാനുസരണം സംസ്കൃതത്തിൽ ഉപരിപഠനത്തിനായി ബാംഗ്ലൂർക്ക് അയച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശാന്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. വിദ്വാന്‍, ഗുരു എന്നൊക്കെ അര്‍ത്ഥം വരുന്ന ആശാന്‍ എന്ന സ്ഥാനപ്പേര് സമൂഹം നല്‍കിയതാണ്. ആശാൻ ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളിൽ അദ്ദേഹം അറിയപ്പെട്ടു. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. മഹാകാവ്യമെഴുതാതെ മഹാകവിയായ ഉന്നതനായ കവിയുമായിരുന്നു. മദിരാശി സര്‍വ്വകലാശാലയാണ് മഹാകവി പട്ടം സമ്മാനിച്ച് കുമാരനാശാനെ ആദരിച്ചത്. ഗുരുവിന്റെ ഈശ്വരീയമായ ഭാവത്തെ വിസ്മരിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ്‌കുമാർ ആർ, അനിൽ ചക്രപാണി, സരസൻ ടി.ജെ, മനോജ് ഗോപാൽ, പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, ജോ.സെക്രട്ടറി ശ്രീവിദ്യാ സുരേഷ്, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ രമേശ് ഗോപൻ, പെൻഷൻ കൗൺസിൽ ചെയർപേഴ്‌സൺ അംബികാ പ്രസന്നൻ, കൺവീനർ ലളിതാ സുഗതൻ എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്കുശേഷം പ്രബോധതീർത്ഥ സ്വാമി പ്രഭാഷണം നടത്തി. വൈദികയോഗം രക്ഷാധികാരി ഷാജി ശാന്തി, പ്രസിഡന്റ് ഷിബു ശാന്തി, സെക്രട്ടറി സുജിത്ത് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

Hot Topics

Related Articles