മെഗാസ്റ്റാർ മമ്മൂട്ടിയ്ക്കും കൊവിഡ്: കൊവിഡ് സ്ഥിരീകരിച്ച മമ്മൂട്ടി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് കൊവിഡ്. നേരിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് മ്മൂട്ടിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സിബി ഐയുടെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Advertisements

മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നവാഗതയായ റത്തീന ഷർഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മറ്റു ചിത്രങ്ങൾ.

Hot Topics

Related Articles